
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ഉർവശി. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലാകെ നിരവധി ആരാധകരെ സ്വന്തമാക്കാൻ ഉർവശിക്കായി. ഇപ്പോഴിതാ സിനിമാസെറ്റിലെ രസകരമായ ഒരു ഓർമ പങ്കുവെച്ചിരിക്കുകയാണ് താരം. തനിക്ക് ദോശ വാങ്ങാൻ നായകൻ പോയപ്പോൾ സിനിമ തന്നെ മുടങ്ങിപ്പോയ കഥയാണ് ഒരു അഭിമുഖത്തിൽ ഉർവശി പറഞ്ഞത്.
രതീഷ് ആയിരുന്നു ആ നായകനെന്ന് ഉർവശി പറയുന്നു. അന്ന് ഏറെ തിരക്കുള്ള നടന്മാരിൽ ഒരാളായിരുന്നു രതീഷ്. ഒരേസമയം തന്നെ നിരവധി സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ടാകും. തനിക്ക് ദോശ വാങ്ങാൻ എന്ന വ്യാജേന രതീഷ് സെറ്റിൽ നിന്ന് പോയെന്നും പടം അതോടെ നിന്ന് പോയെന്നുമാണ് അഭിമുഖത്തിൽ നടി പറഞ്ഞത്.
ALSO READ: ‘ഞങ്ങൾ ഗുലാബ് ജാമുൻ ഒരുമിച്ച് കഴിച്ച ശേഷമാണ് വേർപിരിഞ്ഞത്’; അഭിമുഖത്തിൽ മനസ്സുതുറന്ന് നടി ലെന
‘രതീഷേട്ടന്റെ കാര്യങ്ങള്‍ കേട്ടാല്‍ ചിരിച്ചു മണ്ണ് കപ്പും’ എന്ന് പറഞ്ഞുകൊണ്ടാണ് ഉർവശി പഴയ കഥയുടെ ചെപ്പ് തുറന്നത്. ഒരേ സമയത്ത് കുറേ പടങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുള്ളതിനാൽ എന്തേലും കാരണമുണ്ടാക്കി മുങ്ങണമെന്നാണ് അദ്ദേഹത്തിന്. അപ്പോഴാണ് ഈ ദോശക്കാര്യം നടക്കുന്നത്. രാവിലെ എന്താണ് കഴിക്കാനെന്ന് രതീഷ് ഉർവശിയോട് ചോദിച്ചു. ‘നോക്ക് രതീഷേട്ടാ, അവര്‍ വെളുപ്പിന് വാങ്ങിച്ചു കൊണ്ടു വന്ന ദോശ ഇപ്പോൾ ഉണങ്ങിയിരിക്കുന്നു, സാമ്പാര്‍ ഒഴിച്ച് കുതിര്‍ത്തിട്ട് പോലും കഴിക്കാനാകുന്നില്ല” ഉര്‍വശി പറഞ്ഞു.
ഉടൻ ‘ചേട്ടന്‍ വാങ്ങിച്ചോണ്ട് വരാം മോളെ’ എന്നും പറഞ്ഞ് വണ്ടിയുമെടുത്ത് രതീഷേട്ടൻ പോയെന്ന് നടി പറഞ്ഞു. രതീഷിനെയും കാത്ത് ഉർവശി അവിടെ ഇരിപ്പാണ്. അപ്പോഴാണ് സംവിധായകന്‍ സാജന്‍ അങ്ങോട്ടേക്ക് വന്നത്. ‘മോളെ രതീഷ് എവിടെ?’ എന്ന് ചോദിച്ചപ്പോൾ ‘ദോശ വാങ്ങിക്കാന്‍ പോയ’താണെന്ന് മറുപടി.
ALSO READ: ‘ചില നായകന്മാർ എന്നെ ഒഴിവാക്കുന്നു’: അവസരങ്ങൾ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള കാരണങ്ങള്‍ തുറന്നു പറഞ്ഞ് താപ്‌സി പന്നു
‘ദോശയോ, അതിന് ഇവിടെ എവിടെ കട?’ എന്നായി സംവിധായകൻ. അപ്പോഴാണ് രതീഷ് പോയ വഴിയിലേക്ക് ഉർവശി നോക്കുന്നത്. രതീഷിന്റെ കാര്‍ അപ്പോൾ ഹെയര്‍പിന്‍ വളവുകള്‍ ഇറങ്ങിപ്പോവുകയാണ്. തൊട്ട് മേലെ തട്ടുകടയുണ്ടായിരുന്നിട്ടും അവിടുന്ന് ദോശ വാങ്ങാതെ ചേട്ടന്‍ പോയെന്നും അങ്ങനെ ആ പടവും നിന്നെന്നും ഉര്‍വശി പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


