വാൾട്ടറും പിള്ളേരും പൊളുക്കുകയാണല്ലോ; ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി ‘ചത്താ പച്ച’

chatha pacha box office collection

മലയാളത്തിൽ ഇതുവരെയില്ലാത്തെ ഒരു ശൈലിയിൽ ഒരുക്കിയ ചിത്രമാണ് ചത്തപ്പച്ച. മലാളികൾ ഇരു കൈയും നീട്ടിയാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നത്. യുവതാര നിരയോടൊപ്പം മലയാളിയുടെ മെ​ഗാസ്റ്റാർ മമ്മൂട്ടിയും ചിത്രത്തിൻ്റെ ഭാ​ഗമായത് ആസ്വാദകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്. വമ്പൻ പ്രേക്ഷക പ്രതികരണവുമായാണ് ചിത്രം ഇപ്പോൾ മുന്നേറിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി എന്ന വിശേഷണത്തോടെയാണ് ചിത്രമെത്തിയത്. ചിത്രത്തിന്റെ നാല് ദിവസത്തെ കേരള ബോക്സ് ഓഫീസ് കളക്ഷൻ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. 10.91 കോടി രൂപയാണ് കേരള ബോക്സ് ഓഫീസിൽ നിന്നും ചിത്രം നേടിയിരിക്കുന്നത്. ആഗോള കളക്ഷനാണ് 20 കോടിയിലധികം ചിത്രം നേടിയിരുന്നു.

.കേരളത്തിൽ എക്സ്ട്രാ സ്ക്രീനുകളും എക്സ്ട്രാ ഷോകളും കൂട്ടിച്ചേർത്തു കൊണ്ടാണ് ചിത്രം കുതിപ്പ് തുടരുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന തീയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രത്തിന് കേരളത്തിന് അകത്തും പുറത്തുമുള്ള നിരൂപകരും മികച്ച അഭിപ്രായമാണ് നൽകുന്നത്. പാൻ ഇന്ത്യൻ വിജയത്തിലേക്കാണ് ചിത്രം കുതിക്കുന്നത്

Also read; ആദ്യം മനസിലുണ്ടായത് മറ്റൊരു നടനെയെന്ന് സംവിധായകൻ പക്ഷെ അജുവാണെങ്കിൽ പൊളിക്കും; ‘സർവ്വം മായ’യിൽ അജുവിനെ നിർദ്ദേശിച്ചത് ആരെന്ന് അറിയാമോ?

അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റീൽ വേൾഡ് എന്റർടൈൻമെന്റ് ബാനറിൽ റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്തത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News