‘ശ്രീനിവാസൻ കാലത്തിനു മുൻപേ നടന്ന കലാകാരൻ; ദേശീയ നിലവാരത്തിൽ ഉള്ള സിനിമകൾ സൃഷ്‌ടിച്ച അതുല്യ പ്രതിഭയാണദ്ദേഹം’; വി ഡി സതീശൻ

V D SATHEESHAN

നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

കാലത്തിനു മുൻപേ നടന്ന കലാകാരനാണ് ശ്രീനിവാസൻ എന്നും ദേശീയ നിലവാരത്തിൽ സിനിമകൾ എടുത്ത പ്രതിഭയാണദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ശ്രീനിവാസൻ എടുത്ത സിനിമകൾ ഓർക്കാത്ത ഒരു ദിവസം പോലും മലയാളികൾക്ക് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മലയാള സിനിമയുടെ ‘ശ്രീ’ മാഞ്ഞു; ശ്രീനിവാസന് ആദരാഞ്ജലികൾ അർപ്പിച്ച് മന്ത്രി വി ശിവൻകുട്ടി

വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ ‘മനുഷ്യരുടെ ജീവിതവും അസാധാരണ ശൈലിയില്‍ പകര്‍ത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസന്‍. തൊട്ടതെല്ലാം പൊന്നാക്കിയ മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ. അഞ്ച് പതിറ്റാണ്ട് നീണ്ട ശ്രീനിവാസന്റെ സിനിമാ ജീവിതം അവസാനിക്കുന്നത് മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടങ്ങളോടെയാണ്. അതാണ് ശ്രീനാവാസിന്റെ എഴുത്തിന്റെ ആഴവും അഭിനയത്തിന്റെ പരപ്പും’. പ്രതിപക്ഷ നേതാവ് പറഞ്ഞു.

ALSO READ: നടൻ ശ്രീനിവാസൻ അന്തരിച്ചു

അതേസമയം ശ്രീനിവാസന്റെ വിയോഗം സിനിമ ലോകത്തിന് വലിയ നഷ്ടമാണെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് പറഞ്ഞു. നിരവധി നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച പ്രതിഭയാണദ്ദേഹമെന്നും സണ്ണി ജോസഫ് പറഞ്ഞു. ബുദ്ധിപരമായി സിനിമയെ സമീപിച്ച വ്യക്തിയായിരുന്നു ശ്രീനിവാസൻ എന്ന് എം കെ മുനീർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News