
ഉദയ്പൂരിൽ നടി രശ്മിക മന്ദാനയുമായുള്ള വിവാഹ ചടങ്ങുകൾക്ക് ശേഷം സ്വന്തം നാടായ തെലങ്കാനയിൽ തിരിടച്ചെത്തിയ വിജയ് ദേവരക്കൊണ്ട സ്വന്തം നാട്ടിലെ ഗവൺമെന്റ് സ്കൂൾ കുട്ടികൾക്കായി സ്കോളർഷിപ്പ് പ്രഖ്യാപിച്ചാണ് ഇത്തവണ ആരാധകരുടെ മനം കവർന്നിരിക്കുന്നത്.
വിവാഹ ശേഷം വിജയ്യും രശ്മികയും തെലങ്കാനയിലെ തുംമനപ്പേട്ടയിലെ വീട്ടിൽ എത്തി ഗൃഹപ്രവേഷനത്തിന് ശേഷം ആരാധകരെ കാണാൻ എത്തിയപ്പോഴാണ് ഈ പ്രഖ്യാപനം നടത്തിയത്. തെലങ്കാനയിലെ അചംപേട്ട് ജില്ലയിലെ 44 ഗവൺമെൻ്‍റ് സ്കൂളുകളിലെ ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് വിജയ് ചാരിറ്റബിൾ ട്രസ്റ്റിലൂടെ സ്കോളർഷിപ്പ് നൽകുന്നത്. വിജയ് പദ്ധതി പ്രഖ്യാപനം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. ഇനി മുതൽ ഗ്രാമത്തിൽ സ്ഥിരമായി സന്ദർശനം നടത്തുമെന്നും താരം അറിയിച്ചു.
Also read : നിർമാതാവായും ഹിറ്റടിച്ചോ ശിവകാർത്തികേയൻ? ‘തായ് കിഴവി’ എത്ര നേടി?
ഫെബ്രുവരി 26-നാണ് താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും രാജസ്ഥാനിലെ ഉദയ്പൂരിൽ വച്ച് വിവാഹിതരായത്. ദക്ഷിണേന്ത്യൻ രീതിയിൽ നടത്തിയ ചടങ്ങ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Vijay Deverakonda starting Scholarship Scheme for 9th &10th class students from this year 💥
— 𝗧𝗛𝗘 𝗬𝗔𝗗𝗔𝗩 (@theyogayadav) March 2, 2026
Great idea which helps students for their future education without any financial struggle
Vijay Deverakonda ❌
VIjay BANGARUKONDA ✅#VijayDeverakonda #Ranabaali #rashmikamandana pic.twitter.com/UotlV28SM8

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

