ഗീതയും ഗോവിന്ദും ഒന്നിക്കുന്നു: വിജയ് ദേവരകൊണ്ട – രശ്മിക മന്ദാന വിവാഹ നിശ്ചയം ക‍ഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട്

rashmika vijay engagement

വിജയ് ദേവരകൊണ്ടയുടെയും നടി രശ്മിക മന്ദാനയുടെയും വിവാഹ നിശ്ചയം ക‍ഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ഇന്നലെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ വെച്ചാണ് നിശ്ചയം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹം അടുത്ത വർഷം ഫെബ്രുവരിയിലായിരിക്കുമെന്നാണ് സൂചന.

എന്നാല്‍ വിജയിയും രശ്മികയും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇരുവരും ഡേറ്റിങ്ങിലാണെന്ന് കണ്ടുപിടിക്കുന്നത് ആരാധകര്‍ തന്നെയായിരുന്നു. അവര്‍ പങ്കുവെക്കുന്ന ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് ഇല്ലെങ്കിലും ബാക്ക്ഗ്രൗണ്ട് കണ്ടാണ് ആരാധകര്‍ ഇവര്‍ തമ്മില്‍ ഡേറ്റിങ്ങിലാണെന്നുള്ളത് കണ്ടുപിടിച്ചത്.

ALSO READ: ‘നിറത്തിന്റെ പേരില്‍ കലാഭവന്‍ മണിയെ അപമാനിച്ച ആ നടി ദിവ്യാ ഉണ്ണി അല്ല, അത് നടന്നത് മറ്റൊരു സെറ്റിൽ’; തുറന്ന് പറഞ്ഞ് സംവിധായകന്‍ വിനയന്‍

2018ലെ സൂപ്പർഹിറ്റ് ചിത്രമായ ഗീതാ ഗോവിന്ദത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചഭിനയിച്ചത്. പിന്നീട് 2019ലെ ഡിയർ കോംറേഡ് എന്ന ചിത്രത്തിലും വീണ്ടും ഒരുമിച്ചഭിനയിച്ചു. ഈ വർഷം ജൂലൈയിൽ വിജയിയുടെ നൽകിയ അഭിമുഖത്തിൽ തൻ്റെ റൊമാൻ്റിക് ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന്, തനിക്ക് 35 വയസ്സുണ്ടെന്നും താൻ സിംഗിളല്ലെന്നും പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News