സിനിമയിലെ ഗീതയും ഗോവിന്ദും ജീവിതത്തിൽ ഒന്നിക്കുന്നു; രശ്മിക മന്ദാന-വിജയ് ദേവരകൊണ്ട വിവാഹം നാളെ

ഏറെ നാള്‍ നീണ്ട ആരാധകരുടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രശ്മിക മന്ദാന വിജയ് ദേവരകൊണ്ട വിവാഹം നാ‍ളെ. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും തങ്ങ‍ള്‍ വിവാഹിതരാകുന്നുവെന്ന വാർത്ത പുറത്തുവിട്ടത്. തങ്ങളുടെ വലിയ ദിവസത്തിന് “ദി വെഡ്ഡിംഗ് ഓഫ് വിരോഷ്” എന്ന പേരാണ് ഇരുവരും നൽകിയത്. വർഷങ്ങള്‍ നീണ്ടു നിന്ന പ്രണയസാക്ഷാത്കാരമാണ് നാളെ.

ആഴത്തിലുള്ള വ്യക്തിപരമായ കുറിപ്പിൽ “വിരോഷ്” എന്നത് ഇവന്റ് പ്ലാനർമാർ നിർദ്ദേശിച്ചത് അല്ലെന്ന് ഇരുവരും പങ്കുവെച്ച കുറുപ്പിൽ പറയുന്നു. ആരാധകർ നൽകിയ പേരാണെന്ന് ഇരുവരും പറഞ്ഞു. ഉദയ്പൂരിൽ വെച്ച് വളരെ സ്വകാര്യമായിട്ടുള്ള ചടങ്ങിലാണ് ഇരുവരും വിവാഹിതരാകുന്നത്. തുടർന്ന് മാർച്ച് 4ന് ഹൈദരാബാദിൽ സ്വീകരണമൊരുക്കും.

ALSO READ: ഇതിഹാസങ്ങള്‍ ഒന്നിക്കുന്ന ‘പാട്രിയറ്റി’ൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസ് തീയതി പുറത്ത്; എപ്പോള്‍ കാണാം…

ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്. പിന്നീട് ഇരുവരുടെയും ബന്ധം വളരുകയായിരുന്നു. അവരുടെ ഓഫ്‌സ്ക്രീൻ സൗഹൃദം, ഒരേ സ്ഥലങ്ങളിൽ നിന്ന് വെവ്വേറെ ചിത്രങ്ങള്‍ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതെല്ലാം തന്നെ ആരാധകർ കണ്ടെത്തിയിരുന്നു. തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്ന് സ്ഥിരമായി വാദിച്ചിരുന്നെങ്കിലും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ വിജയ്‌യുടെ പിന്തുണ തന്റെ ജീവിതത്തിൽ ഒരു അനുഗ്രഹമായിരുന്നുവെന്ന് രശ്മിക മുമ്പ് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News