തിയേറ്ററിലെത്തിയില്ലെങ്കിലും ജനനായകൻ ഒടിടിയിൽ എത്തുമോ? ജനനായകൻ ഒടിടി അപ്ഡേറ്റ്

Jana Nayagan OTT

വിജയ് ആരാധകർ ഏറെ കാത്തിരിക്കുന്ന തങ്ങളുടെ പ്രിയതാരത്തിന്റെ അവസാചിത്രമായ ജനനായകൻ റിലീസ് പ്രശ്നം നേരിടുകയാണ്. പൊങ്കലിന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രത്തിന് സെൻസർ ഇഷ്യൂ കാരണമാണ് റിലീസ് അനിശ്ചിതത്വത്തിൽ തുടരുന്നത്.

ജനനായകന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. റിലീസിലെ കാലതാമസം കാരണം ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ നേടിയ സ്ട്രീമിംഗ് ഭീമനായ ആമസോൺ പ്രൈം വീഡിയോ സിനിമയുടെ അണിറ പ്രവർത്തകർക്ക് നോട്ടീസ് അയച്ചു എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Also Read: ‘അറുപത് വർഷം മുന്നെ നടന്ന കാര്യമാണ് നിങ്ങൾ ഓർമിപ്പിച്ചതും ചിന്തിപ്പിച്ചതും’; സുധ കൊങ്കരയോട് കമൽ ഹാസൻ

എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ 29 ദിവസം ഓടിയതിനു ശേഷം ഫെബ്രുവരി 06നാണ് ഒടിടി റിലീസ് തീരുമാനിച്ചിരുന്നത്.ചിത്രം ആ തീയതിക്ക് മുമ്പ് തിയേറ്ററുകളിൽ എത്തിയില്ലെങ്കിലും ഒടിടി സ്ട്രീമിങ് പറഞ്ഞദിവസം തന്നെ നടത്തുമെന്ന് ആമസോൺ പ്രൈം വീഡിയോ നോട്ടീസ് അയച്ചെന്നാണ് റിപ്പോർട്ടുകൾ.

വിഷയത്തെ പറ്റിയും സിനിമയുടെ അണിയറപ്രവർത്തകരും ആമസോൺ പ്രൈം വീഡിയോ പ്രതിനിധികളും ഇതുവരെ പ്രതികരിച്ചിട്ടില്ല. സെൻസർ പ്രശ്‌നവും നിയമപോരാട്ടവും കാരണം ഒടിടി റിലീസ് സംബന്ധിച്ച് കൃത്യമായി തീരുമാനം എടുക്കാൻ നിർമാതാക്കൾക്ക് സാധിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News