
സൂപ്പർ താരം വിജയ് നായകനായി എത്തുന്ന അവസാന ചിത്രം ‘ജനനായകന്റെ’ റിലീസ് തീയതിയെ കുറിച്ചാണ് വ്യാപക ചർച്ചകൾ ഇപ്പോൾ നടക്കുന്നത്. ജനുവരി അവസാന വാരം റിലീസ് നടത്താനിരുന്ന ചിത്രം നിയമ കുരുക്കുകൾ കാരണമാണ് വൈകിയത്. കഴിഞ്ഞ ദിവസം സെൻസർ ബോർഡുമായി (CBFC) നിലനിന്നിരുന്ന സർട്ടിഫിക്കേഷൻ തർക്കത്തെത്തുടർന്ന് മദ്രാസ് ഹൈക്കോടതിയിൽ നൽകിയിരുന്ന ഹർജി നിർമ്മാതാക്കൾ പിൻവലിച്ചിരുന്നു.
ഇതോടെയാണ് ‘ജനനായകന്റെ’ റിലീസ് സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കുന്നത്. സിനിമയിലെ ചില ഭാഗങ്ങൾ മുറിച്ചുമാറ്റിക്കൊണ്ട് ഉടൻ തന്നെ ചിത്രത്തിന് സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 19 അല്ലെങ്കിൽ 20 തീയതികളിൽ ചിത്രം റിലീസ് ചെയ്യാനാണ് നിലവിൽ നിർമ്മാതാക്കൾ ശ്രമം നടത്തുന്നത്.
സെൻസർ നടപടികൾ വേഗത്തിലായാൽ ഈ വരുന്ന വാരന്ത്യത്തിൽ തന്നെ ചിത്രം തിയേറ്ററുകളിൽ എത്തിയേക്കാനുള്ള സാധ്യതയും അണിയറപ്രവർത്തകർ പരിശോധിക്കുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമയായിരിക്കും ഇതെന്നാണ് സൂചന. അതേസമയം, റിലീസ് വൈകുന്നത് മൂലം ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ നിന്ന് നിയമനടപടി നേരിടുമെന്ന മുന്നറിയിപ്പും നിർമ്മാതാക്കൾക്ക് ലഭിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

