ലീവ് നിഷേധിച്ച് മാനേജർ; സ്ക്രീൻഷോട്ട് പങ്കുവെച്ച് ജീവനക്കാരൻ, കമ്പനിയുടെ തൊഴിൽ സംസ്കാരത്തിൽ അമ്പരന്ന് റെഡ്ഡിറ്റ് യൂസേഴ്സ്

VIRAL REDDIT POST

സോഷ്യൽ മീഡിയയിൽ ചർച്ചയായി യുവാവിന്റെ റെഡിറ്റ് പോസ്റ്റ്. ചെന്നൈ ആസ്ഥാനമായുള്ള ഒരു റീട്ടെയിൽ ബാങ്കിലെ ജീവനക്കാരൻ താൻ മുൻകൂട്ടി ആവശ്യപ്പെട്ട അവധി അപേക്ഷ മാനേജർ നിരസിച്ചുകൊണ്ടുള്ള ഇമെയിലിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ച് സാമൂഹികമാധ്യമമായ റെഡ്ഡിറ്റിൽ
പങ്കുവച്ച പോസ്റ്റാണ് നിമിഷ സമയം കൊണ്ട് വൈറലായത്.ജോലി സ്ഥലതുനിന്നും ലീവ് കിട്ടുന്നത് എത്രത്തോളം ബുദ്ധിമുട്ടുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് യുവാവിന്റെ പോസ്റ്റ്.

തന്റെ അവധി ദിവസങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യാറുണ്ടെങ്കിലും തുടർച്ചയായി രണ്ട് ദിവസം ആവശ്യപ്പെടുമ്പോൾ മാനേജർ ഒരിക്കലും അത് സമ്മതിക്കാറില്ലെന്നും യുവാവ് പോസ്റ്റിൽ വ്യക്തമാക്കുന്നു. സാധാരണയായി ഒരു മാസം മുമ്പേ എന്റെ അവധികൾ ആസൂത്രണം ചെയ്യാറുണ്ട്. ഡിസംബറിലെയും ജനുവരിയിലെയും അവധി ഷെഡ്യൂൾ ഞാൻ ഇതിനകം അയച്ചിട്ടുണ്ട് അദ്ദേഹം പോസ്റ്റിൽ പറയുന്നു.
ഇത് എല്ലാ മാസത്തെയും എന്റെ പതിവാണ്. ഞാൻ തുടർച്ചയായ രണ്ട് ദിവസത്തെ അവധി ചോദിക്കുമ്പോൾ മാനേജർ എല്ലാ മാസവും ഒരു കുട്ടിയെപ്പോലെ കരയും,തുടർന്ന് എനിക്ക് അവധി വെവ്വേറെ ദിവസങ്ങളായി മാറ്റേണ്ടിവരും. ഇപ്രകാരമാണ് യുവാവിന്റെ പോസ്റ്റ്

ALSO READ : കാന്ത ഇ‍ഴച്ചിലെന്ന് ആരാധാകർ; പടം റീ എഡിറ്റ് ചെയ്ത് വീണ്ടും തിയേറ്ററിലേക്ക്

ടീം ചെറുതാണ് എന്നും അതിനാൽ താൻ അവധിയെടുക്കുന്നത് മറ്റ് അംഗങ്ങൾക്ക് സമ്മർദ്ദമുണ്ടാക്കുന്നു എന്നതുമായിരുന്നു മാനേജരുടെ ന്യായീകരണമെന്ന് ജീവനക്കാരൻ പറയുന്നു.തുടർച്ചയായ രണ്ട് ദിവസത്തെ അവധിയില്ലാതെ എങ്ങനെ ഒരു യാത്രയോ അവധിക്കാലമോ ആസൂത്രണം ചെയ്യാൻ കഴിയുമെന്ന് നിരാശനായ ജീവനക്കാരൻ പോസ്റ്റിൽ ചോദിക്കുന്നു. മാനേജരുടെ പെരുമാറ്റത്തെയും മോശം തൊഴിൽ സംസ്കാരത്തെയും വിമർശിച്ചുകൊണ്ട് നിരവധി റെഡ്ഡിറ്റ് ഉപയോക്താക്കളാണ് പോസ്റ്റിൽ യുവാവിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News