‘വൃഷഭ’യെ ഇനി മാറ്റിവെക്കില്ല, ആ കൺഫ്യൂഷനുകൾക്ക് വിരാമം: മോഹൻലാൽ ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ് പുറത്ത്

Vrusshabha

‘ഇത്തവണയെങ്കിലും പറഞ്ഞ സമയത്ത് എത്തുമോ?’ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയർന്ന് കേൾക്കുന്നതിനിടെ, ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘വൃഷഭ’യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. നിരവധി തവണ സിനിമയുടെ റിലീസ് ഡേറ്റ് മാറ്റിവച്ചതിനെ തുടർന്ന്, ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിനിടെ എല്ലാ ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട് സിനിമ ആഗോള തലത്തിൽ 2025 ഡിസംബർ 25-ന് പുറത്തിറങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ്. എക്സിലൂടെ മോഹൻലാൽ സിനിമയുടെ ഡേറ്റ് അനൗൺസിങ് വിഡീയോ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ, നവംബർ 6ന് സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്.

2025-ൽ ഹിറ്റുകൾ വാരിക്കൂട്ടുന്ന മോഹൻലാലിന്റെ അടുത്ത വിജയ ചിത്രമായി ‘വൃഷഭ’ മാറുമെന്നാണ് ആരാധകരുടെ കണക്കൂട്ടൽ. സംവിധായകൻ നന്ദകിഷോർ ഒരുക്കുന്ന ഈ ബി​ഗ് ബജറ്റ് ചിത്രം ഏകദേശം 200 കോടി മുതൽമുടക്കിയാണ് നിർമ്മിക്കുന്നത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ എത്തുന്ന സിനിമ ആക്ഷനും, മിത്തും, ഇമോഷൻസും സമന്വയിപ്പിച്ച ഒരു വിഷ്വൽ ട്രീറ്റ് ആയിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുകയെന്നാണ് സൂചന.

ഇതിഹാസ കഥാപാത്രമായി മോഹൻലാൽ സ്ക്രീനിലെത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികൾ. ശോഭ കപൂർ, എക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News