
2013 ലാണ് ആദ്യമായി ഐ എഫ് എഫ് കെ കാണാൻ എത്തുന്നത് എന്ന് നടി ലിജോ മോൾ ജോസ്. ഐ എഫ് എഫ് കെ എന്നും ഇഷ്ടമുള്ള ഒരു വേദിയാണ്. ഇവിടെ വന്ന സിനിമയൊക്കെ കാണാൻ വളരെ ഇഷ്ട്മാണ്. സിനിമയിൽ വരുന്നതിന് മുൻപ് സുഹൃത്തുക്കളുമായി സിനിമ കാണാൻ വരാറുണ്ട് എന്നും അവർ പറഞ്ഞു. എന്നാൽ സിനിമ നടിയായതിന് ശേഷം പൊതു സമൂഹത്തിൽ ഇറങ്ങുന്നതിന് ചില പരിമിതികൾ ഉണ്ട് എന്നും നടി കൈരളി ന്യൂസിനോട് പ്രതികരിച്ചു.
മലയാളം സിനിമയിൽ അഭിനയിക്കുന്നതാണ് കൂടുതൽ കംഫർട്ടബിൾ ആയി തോന്നിയിരുന്നത്. മലയാള സിനിമ ഏറെ ഉയരത്തിൽ എതാൻ കാരണം ഇവിടത്തെ ടെക്നിഷ്യന്മാരാണ് എന്നും നടി അഭിപ്രായപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

