യാഷ് ആരാധകർക്ക് സന്തോഷ വാർത്ത; ‘ടോക്സിക്’ വമ്പൻ അപ്ഡേറ്റ് പുറത്ത്

Toxic Teaser Release

ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ തെന്നിന്ത്യയുടെ സൂപ്പർ താരം യാഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ടോക്സിക്’. ഗീതു മോഹൻദാസ്, യാഷ് ആരാധകർ ‘ടോക്സിക്കി’ന്റെ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോ‍ഴിതാ ചിത്രത്തിന്റെ വമ്പൻ അപ്ഡേറ്റ് പുറത്തുവന്നിരിക്കുയാണ്.

സിനിമയുടെ ടീസർ റിലീസ് ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. ഫെബ്രുവരി 20 ന് ടീസർ റിലീസ് ചെയ്യുമെന്ന് സംവിധായിക ഗീതു മോഹൻദാസ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചാണ് സംവിധായിക ഇക്കാര്യം അറിയിച്ചത്. ഇതോടെ ആരാധകരുടെ ആവേശവും ഇരട്ടിയായി.

യാഷിനെ അവതരിപ്പിക്കുന്ന പോസ്റ്റർ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ‘ടോക്സിക്കി’ന്റെ ട്രെയിലർ മാർച്ച് ആദ്യ വാരത്തിൽ റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. അണിയറ പ്രവർത്തകർ ഇതുസംബന്ധിച്ച് പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.

ALSO READ: ‘ലോക ചാപ്റ്റർ 2 ചിത്രീകരണം സെപ്റ്റംബറിൽ തുടങ്ങും’; അപ്‌ഡേറ്റുകൾ വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ

ബോളിവുഡ് താരം കിയാര അദ്വാനിയാണ് ‘ടോക്സിക്കി’ൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെ ബാനറിൽ കെവിഎൻ പ്രൊഡക്ഷൻസാണ് ‘ടോക്സിക്’ നിർമ്മിക്കുന്നത്. ഇതിനോടകം പ്രീ-റിലീസ് നാഴികക്കല്ലുകൾ താണ്ടാനും ഈ ചിത്രത്തിനായി. ഈ വർഷം ആദ്യം, ആന്ധ്രാപ്രദേശ്-തെലങ്കാന വിപണിയിൽ 120 കോടി രൂപയുടെ വിതരണ കരാർ നേടിയ ആദ്യത്തെ തെലുങ്ക് ഇതര നിർമ്മാണ കമ്പനിയായി ഇത് മാറി. ചിത്രത്തിന്റെ കന്നഡ, ഹിന്ദി, തെലുഗു, തമിഴ്, മലയാളം പതിപ്പുകളും ഈ കരാറിൽ ഉൾപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News