അങ്കണം ഷംസുദ്ദീന്‍ സ്മൃതിയുടെ നാലാമത് തൂലികാശ്രീ പുരസ്കാരത്തിന് രചനകള്‍ ക്ഷണിച്ചു

അങ്കണം ഷംസുദ്ദീന്‍ സ്മൃതിയുടെ നാലാമത് തൂലികാശ്രീ പുരസ്കാരത്തിനുള്ള രചനകള്‍ ക്ഷണിച്ചു. അയ്യായിരം രൂപ കാഷ് പ്രൈസും ശില്പവുമാണ് ഓരോ വിഭാഗത്തിനും സമ്മാനിക്കുക. ഒന്നിലധികം ജേതാക്കളുണ്ടെങ്കില്‍ സമ്മാനത്തുക തുല്യമായി വീതിക്കും. അര്‍ഹരായ 5 രചയിതാക്കളെ ആദരിക്കുകയും ചെയ്യുന്നതാണ്. 55 വയസ്സിനു മുകളിലുള്ളവര്‍ക്ക് ആയിട്ടാണ് കഥ, കവിതാ മേഖലകളില്‍ തൂലികാശ്രീ പുരസ്കാര മത്സരം നടത്തുന്നത്.

ALSO READ; കേരളത്തിന്‍റെ മധ്യകാല ചരിത്രം തേടി അവരെത്തി; കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാദമി സന്ദർശിച്ച് ബ്രിട്ടീഷ് ഗ്രന്ഥശാലാസംഘം

കവിത 50 വരികളില്‍ കവിയരുത്. കഥ 6 പേജില്‍ കവിയരുത്. കടലാസ്സിന്റെ ഒരു വശത്തു മാത്രമേ എഴുതാൻ പാടുള്ളൂ. മെയില്‍ ചെയ്യുന്ന രചനകള്‍ പരിഗണിക്കുന്നതല്ല. നിങ്ങളുടെ ബയോഡേറ്റ സഹിതം സൃഷ്ടികള്‍ നിര്‍ബ്ബന്ധമായും തപാലില്‍ തന്നെ അയക്കണം. ജൂണ്‍ 5ാം തീയതിക്ക് മുന്‍പ് രചനകള്‍ ഡോ. പി സരസ്വതി, ഡി 5 ഭവാനി റെസിഡന്‍സി, അടിയാട്ട് ലെയിന്‍, പൂത്തോള്‍ തൃശൂർ 680004 എന്ന മേല്‍വിലാസത്തില്‍ അയക്കുക. വിവരങ്ങൾക്കായി 9446627118 ഫോണ്‍ നമ്പറിൽ ബന്ധപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News