ഒന്നാം സമ്മാനം ഒന്നരലക്ഷം; ‘മിഴിവ് 2025’ ഓൺലൈൻ വീഡിയോ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു

mizhiv 2025

കേരള ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ‘മിഴിവ് 2025’ ഓൺലൈൻ വീഡിയോ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ‘ഒന്നാമതാണ് കേരളം’ എന്നതാണ് ഓൺലൈൻ വീഡിയോ മത്സരത്തിന്‍റെ വിഷയം. സർക്കാരിന്‍റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ, മികവുറ്റ പദ്ധതികൾ, നേട്ടങ്ങൾ, വിജയഗാഥകൾ, ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പുകൾ എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങൾ ആധാരമാക്കിയാണ് വീഡിയോ നിർമിക്കേണ്ടത്.

ഒന്നാം സ്ഥാനത്തിന് ഒന്നര ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. രണ്ടും മൂന്നും സ്ഥാനം നേടുന്ന വീഡിയോകൾക്ക് യഥാക്രമം ഒരു ലക്ഷം, 50,000 എന്നിങ്ങനെ ക്യാഷ് അവാർഡും ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും. വീഡിയോകളുടെ പരമാവധി ദൈർഘ്യം 120 സെക്കന്‍റാണ്. എൻട്രികൾ മെയ് 7 വരെ mizhiv.kerala.gov.in എന്ന വെബ്സൈറ്റിൽ അപ്‌ലോഡ്‌ ചെയ്യാം. മത്സരത്തിൽ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല.

ALSO READ; കേരള സർക്കാരിനെ പരാമർശിക്കാതെ കേന്ദ്രസർക്കാരിന്റെ വിഴിഞ്ഞം പരസ്യം; അവതരിപ്പിച്ചിരിക്കുന്നത് കേന്ദ്ര പദ്ധതിയായി

മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുന്ന വീഡിയോകളും മത്സരത്തിനായി പരിഗണിക്കും. ഫിക്ഷൻ / ഡോക്യുഫിക്ഷൻ / അനിമേഷൻ, മ്യൂസിക് വീഡിയോ, മൂവിംഗ് പോസ്റ്റേഴ്സ് തുടങ്ങിയ രീതികളിൽ നിർമ്മിച്ച വീഡിയോകളാണ് മത്സരത്തിനായി പരിഗണിക്കുക. അണിയറ പ്രവർത്തകരുടെ പേര് ചേർത്തുള്ള വീഡിയോകൾ എച്ച് ഡി (1920×1080) mp4 ഫോർമാറ്റിൽ വേണം സമർപ്പിക്കാൻ.

വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് വേണം വീഡിയോകൾ അപ്‌ലോഡ്‌ ചെയ്യേണ്ടത്. ഒരാൾക്ക് ഒരു വീഡിയോ മാത്രമേ മത്സരത്തിനായി അയക്കാനാകൂ. ലഭ്യമാകുന്ന മത്സര എൻട്രികളുടെ പകർപ്പവകാശം ഐ&പിആർഡിയിൽ നിക്ഷിപ്തമായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News