വില കുറവിൽ ജീപ്പ് കോമ്പസ് സ്വന്തമാക്കാം

എൻട്രി ലെവൽ ബേസ് മോഡൽ ജീപ്പ്കോമ്പസിൻ്റെ വില കുറച്ച് കമ്പനി. 18.99 ലക്ഷം രൂപ മുതലാണ് ഇപ്പോൾ ജീപ്പ് കോംപസിന്റെ വില ആരംഭിക്കുന്നത്. 20.69 ലക്ഷം രൂപ എക്സ്ഷോറൂം വിലയുണ്ടായിരുന്ന എൻട്രി ലെവൽ സ്‌പോർട് വേരിയന്റിന് 1.70 ലക്ഷം രൂപയാണ് കമ്പനി കുറച്ചിരിക്കുന്നത് .

ALSO READ: വാർഡ് പുനസംഘടന ബിൽ പാസാക്കുന്നതിന് അടിയന്തര സാഹചര്യമുണ്ടായിരുന്നു; ബില്ലിൽ ഒരു ഭേദഗതിയും ഭരണപക്ഷവും പ്രതിപക്ഷവും നൽകിയിട്ടില്ല: എം ബി രാജേഷ്

സ്‌പോർട്, ലോഞ്ചിറ്റ്യൂഡ്, നൈറ്റ് ഈഗിൾ, ലിമിറ്റഡ്, ബ്ലാക്ക് ഷാർക്ക്, മോഡൽ എസ് എന്നിങ്ങനെ ആറ് വേരിയൻ്റുകളിലാണ് ജീപ്പ് കോമ്പസ് വിപണിയിൽ ലഭ്യമാകുന്നത്. മറ്റെല്ലാ വേരിയൻ്റുകളിലും ഏകീകൃത വില വർധനവാണ് .

ഇതിൽ ബേസ് സ്പോർട്ടിന് 18.99 ലക്ഷം, ലോഞ്ചിറ്റ്യൂഡിന് 22.33 ലക്ഷം, നൈറ്റ് ഈഗിളിന് 25.18 ലക്ഷം, ലിമിറ്റഡിന് 26.33 ലക്ഷം, ബ്ലാക്ക് ഷാർക്കിന് 26.83 ലക്ഷം, മോഡൽ എസിന് 28.33 ലക്ഷം എന്നിങ്ങനെയാണ് ജീപ്പ് കോമ്പസ് മോഡലുകളുടെ വില .

കഴിഞ്ഞ വർഷം പെട്രോൾ എഞ്ചിൻ നിർത്തലാക്കിയതിന് ശേഷം, ജീപ്പ് കോമ്പസിന് 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ മാത്രമേ ലഭിക്കൂ. ഇത് 172 bhp പവറിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വാഹനത്തിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 9 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഉൾപ്പെടുന്നത്.

ALSO READ: നീറ്റ് പരീക്ഷ വിവാദം; നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും കേന്ദ്രത്തിനും നോട്ടീസയച്ച് സുപ്രീം കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News