
സലാല പോർട്ടിലുണ്ടായ തീ പിടിത്തത്തിൽ വായുനില സുരക്ഷിതമെന്ന് പരിസ്ഥിതി അതോറിറ്റി. സലാല പോർട്ടിലെ ഇന്ധന സംഭരണ ടാങ്കുകളിലുണ്ടായ തീ പിടിത്തത്തെത്തുടർന്നുള്ള സാഹചര്യങ്ങൾ അതോറിറ്റി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും നിലവിൽ സലാല വിലായത്തിലെ വായുനില സുരക്ഷിതമായ പരിധിയിലാണെന്നും പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
പൊതുജനങ്ങൾക്ക് വായു ഗുണനിലവാരത്തെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നഖി ആപ്ലിക്കേഷനിലൂടെ അറിയാൻ സാധിക്കുമെന്നും ആവശ്യമായ കൂടുതൽ വിവരങ്ങൾ കൃത്യസമയത്ത് നൽകുമെന്നും അധികൃതർ വ്യക്തമാക്കി. മുൻകരുതൽ നടപടിയുടെ ഭാഗമായി സംഭവസ്ഥലത്തിന് അടുത്തുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ മാസ്ക് ധരിക്കണമെന്നും വീടുകളുടെ ജനലുകൾ അടച്ചിടണമെന്നും നിർദ്ദേശമുണ്ട്.
കൂടാതെ ശ്വാസതടസ്സമുള്ള രോഗികളെ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറ്റണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




