ഇന്ത്യന്‍ കാക്കകള്‍ തിരികെ പോകുന്നില്ല; നിയന്ത്രണത്തിനൊരുങ്ങി സൗദി പരിസ്ഥിതി വകുപ്പ്

സൗദി അറേബ്യയില്‍ എത്തിയ ഇന്ത്യന്‍ കാക്കകള്‍ മടങ്ങാത്ത സാഹചര്യത്തിൽ നിയന്ത്രിക്കാനായി പരിസ്ഥിതി വകുപ്പ്. കാക്കകളുടെ എണ്ണം പെരുകുകയും ശല്യം കൂടുകയും ചെയ്തതോടെയാണ് അധികൃതര്‍ നിയന്ത്രണ നടപടിക്ക് ഒരുങ്ങുന്നത്. തെക്കു പടിഞ്ഞാറന്‍ തീര നഗരമായ ജിസാനിലും ഫറസാന്‍ ദ്വീപിലും കുടിയേറിയ ഇന്ത്യന്‍ കാക്കകളാണ് തിരികെ മടങ്ങാത്തത്.

also read: മണിപ്പൂര്‍ കലാപം: വെടിവെയ്പ്പിൽ മരണം ആറായി

ഈ കാക്കകളുടെ എണ്ണം കൂടിയതോടെ മേഖലയില്‍ ചെറുജീവികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞതായും അധികൃതർ കണ്ടെത്തി. കാക്കകള്‍ ചെറുപ്രാണികളെ മുഴുവന്‍ ഭക്ഷിക്കുന്നു. ഇത്തരത്തില്‍ പല ജീവികളും അപ്രത്യക്ഷമാകുന്നതായും കണ്ടെത്തി.

also read: നിവിൻ പോളിയുടെ ഗാരേജിലേക്ക് പുതിയ കാർ കൂടി; വില 1.70 കോടി

ജീവജാലങ്ങളുടെ നിലനില്‍പ്പിനു തന്നെ ഇത് ബാധിക്കും.ഇതോടെ കാക്കകളുടെ എണ്ണം നിയന്ത്രിക്കണമെന്ന തീരുമാനത്തിലാണ് വനം, പരിസ്ഥിതി വകുപ്പ് അധികൃതർ. കാ​ക്ക​ക​ൾ ഇ​വി​ട​ങ്ങ​ളി​ൽ കൂ​ടു​കൂ​ട്ടു​ക​യും താ​വ​ള​മ​ടി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ത​ട​യാ​നു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ലാ​ണ് പ​രി​സ്ഥി​തി വ​കു​പ്പ്. ഇ​ന്ത്യ​യി​ൽ​നി​ന്ന് ക​ട​ൽ ക​ട​ന്നെ​ത്തു​ന്ന കാ​ക്ക​ക​ൾ മ​ല​യാ​ളി​ക​ൾ​ക്ക് ആ​ദ്യ​മൊ​ക്കെ കൗ​തു​ക​മാ​യി​രു​ന്നു. സൗ​ദി​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് കാ​ക്ക​ക​ളെ ക​ണ്ടു​വ​രാ​റു​ള്ള​ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News