
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ ഇൻഡിഗോ വിമാനത്തിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ച സംഭവം സമാധാനാന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത ശ്രമമായിരുന്നുവെന്ന് ഇ പി ജയരാജൻ. വിമാനത്തിനുള്ളിൽ അന്നത്തെ മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിച്ച സംഭവത്തിൽ കോടതിയുടെ തുടരന്വേഷണ ഉത്തരവ് വന്ന സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരു മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഭീകരന്മാരുടെ രൂപത്തിൽ എത്തിയപ്പോൾ തടയുക മാത്രമാണ് ചെയ്തതെന്ന് ഇ പി ജയരാജൻ പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ആക്രമണം. കോടതിയിൽ കാര്യങ്ങൾ എല്ലാം വിശദീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Also read: വടകരയിലും ഷിഗെല്ല; നാലു വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു
പൊലീസിലായിരുന്നു പരാതിക്കാർ പരാതി നൽകേണ്ടിയിരുന്നത്, കോടതിക്ക് കാര്യങ്ങൾ പരിശോധിക്കാമെന്നും ഞാൻ ഈ കേസിൽ പ്രതിയും പരാതിക്കാരനും ആയിരുന്നില്ലെന്നും പിന്നെ എന്തുകൊണ്ടാണ് കോടതി തൻറെ പേര് പറഞ്ഞത് എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പരിശോധിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാനാകും തന്നെ വിചാരണ ചെയ്തിട്ടില്ല കാര്യങ്ങളെല്ലാം പരിശോധിച്ചാൽ കോടതിക്ക് ഇങ്ങനെ ഒരു അഭിപ്രായം പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

