“എംടിയുടെ പരാമർശത്തിൽ അനാവശ്യ വിവാദങ്ങൾ ആവശ്യമില്ല”: ഇപി ജയരാജൻ

എംടിയുടെ പരാമർശത്തിൽ അനാവശ്യ വിവാദങ്ങൾ ആവശ്യമില്ലെന്നും എംടി തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇപി ജയരാജൻ. അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. കേന്ദ്രത്തിനെതിരെയുള്ള വിമർശനമായാണ് തനിക്ക് തോന്നിയതെന്നും ഇപി ജയരാജൻ. നേതൃപൂജ ഏറ്റവും അധികം എതിർക്കുന്നത് സിപിഐഎം ആണ്. മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിമർശിക്കാനുള്ള ഒരു സാധ്യതയും കാണുന്നില്ല. ഇടതുപക്ഷ വിരോധികളാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നത്. ആത്മവിശ്വാസത്തോടെ കൂടുതൽ കരുത്തോടെ മുന്നോട്ട് പോവുകയാണ് ഇടതുപക്ഷമെന്നും ഇപി ജയരാജൻ പറഞ്ഞു.

Also Read; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശബരിമല തീർത്ഥാടകന് ഒരു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News