എൽഡിഎഫിന് അനുകൂലമായ ജനവിധിയുണ്ടാവും,പോളിങ്ങ് ഉയർന്നതിന് കാരണം എസ്ഐആർ; ഇ പി ജയരാജൻ

എൽഡിഎഫിന് അനുകൂമായ വിധിയുണ്ടാവുമെന്ന് ഇ പി ജയരാജൻ. പോളിങ്ങ് ഉയർന്നതിന് കാരണം എസ്ഐആർ സ്വാധീനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണിയെ എതിർക്കേണ്ട സാഹചര്യം കേരളത്തിൽ ഇല്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിങ് രേഖപ്പെടുത്തി. 78% ജനങ്ങൾ ആണ് സംസ്ഥാനത്ത് വിധിയെഴുതിയത്. എസ് ഐ ആറിൽ നിന്ന് 8.57 % പേർ പുറത്തായതാണ് പോളിങ് ശതമാനം ഉയരാൻ കാരണമെന്ന് നിഗമനം.

23 ദിവസം നീണ്ട വാശിയേറിയ പ്രചരണത്തിന് ഒടുവിലാണ് കേരളം പോളിംഗ് ബൂത്തിലേക്ക് എത്തിയത്. 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. രാവിലെ 7 മണിക്കാണ് പോളിംഗ് ആരംഭിച്ചത് എന്നാൽ 6 30 മുതൽ തന്നെ പോളിംഗ് സ്റ്റേഷനുകളിൽ എല്ലാം വോട്ടർമാരുടെ നീണ്ട നിരയാണ് കാണാൻ സാധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News