
എംപ്ലോയീസ് പ്രൊവിഡന്റെ് ഫണ്ട് സേവനം ഇനി മുതൽ വാട്സ്ആപ്പ് വഴി. പിഎഫ് ബാലൻസ്, സമീപകാല ഇടപാടുകൾ, ക്ലെയിം സ്റ്റാറ്റസ് എന്നിവ വാട്ട്‌സ്ആപ്പ് വഴി വളരെ എളുപ്പത്തിൽ ലഭ്യമാകും. അംഗങ്ങൾക്ക് വേഗത്തിലും നേരിട്ടും സേവനം നൽകുക എന്നതാണ് ഈ പുതിയ സംരംഭത്തിന്റെ ലക്ഷ്യം. ഇനി മുതൽ, ബാലൻസ്, അവസാന അഞ്ച് ഇടപാടുകൾ, ക്ലെയിമുകളുടെ നിലവിലെ സ്റ്റാറ്റസ് തുടങ്ങിയ പ്രധാനപ്പെട്ട പിഎഫ് സംബന്ധമായ വിവരങ്ങൾ മൊബൈലിൽ ലഭ്യമാകും.
ഇപിഎഫ്ഒ നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് ‘ഹലോ’ എന്ന് അയച്ചാണ് സേവനം ആരംഭിക്കുന്നത്. അതിനുശേഷം, ഉപയോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പറും (യുഎഎൻ) സിസ്റ്റം പരിശോധിക്കും.
ALSO READ; ബ്ലൂ മൂണ്‍ വരുന്നു, ആകാശ വിസ്മയം കാണാൻ കാത്തിരുന്നോളൂ; എപ്പോള്‍ എങ്ങനെ കാണാം?
വേരിഫിക്കേഷൻ പൂർത്തിയായി കഴിഞ്ഞാൽ ഉപയോക്താവിന് അവരുടെ ആവശ്യാനുസരണം വിവരങ്ങൾ തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരു മെനു ലഭിക്കും. മുഴുവൻ പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നത് ഒരു എഐ ചാറ്റ് ബോട്ട് ആയിരിക്കും.
പിഎഫ്വ ബാലൻസ് പരിശോധന, അവസാന അഞ്ച് ഇടപാടുകളുടെ വിവരങ്ങൾ, ക്ലെയിം സ്റ്റാറ്റസ് ചെക്ക് ചെയ്യാനുള്ള അവസരം എന്നിവ ഇതിലൂടെ സാധ്യമാവും. സേവനം എളുപ്പത്തിലും വേഗത്തിലുമാക്കാനാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നതെന്ന് ഇപിഎഫ്ഒ പറയുന്നു. ഈ സേവനം 24ന മണിക്കൂറും ലഭ്യമാവും. വിവരങ്ങൾ പ്രാദേശിക ഭാഷയിലും ലഭ്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

