‘എവ്‍രി നൈറ്റ് ഇൻ മൈ ഡ്രീംസ്…’ ടൈറ്റാനിക് പോസിൽ എപ്സറ്റീനും ട്രംപും; ചർച്ചയായി വാഷിങ്ടണിലെ പ്രതിഷേധ ശിൽപ്പം

epstein trump statue washigton

ലേകമെമ്പാടും വലിയ ചർച്ചയായ വിഷയമാണ് എപ്സറ്റീനും എപ്സ്റ്റീൻ ഫയലും. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾ‍് ട്രംപിൻ്റെ ഉൾപ്പെടെ വിവരങ്ങൾ എപ്സറ്റീൻ ഫയൽസിലൂടെ പുറത്ത് വന്നിരുന്നു. ഇത് അമേരിക്കൻ രാഷ്ട്രീയത്തിലും വലിയ ചലനങ്ങളാണ് ഉണ്ടാക്കിയത്. എപ്സ്റ്റീനും ട്രംപും തമ്മിലുള്ള ബന്ധത്തിൻ്റെ വിവരങ്ങൾ പുറത്ത് വന്നതോടെ വലിയ പ്രതിഷേധങ്ങളാണ് അമേരിക്കയിൽ ഉണ്ടായത്.

ഇപ്പോഴിതാ വാഷിങ് ടണ്ണിലെ നാഷണൽ മാളിൽ ഒരു പുതിയ പ്രതിഷോധ ശിൽപ്പം സ്ഥാപിച്ചിരിക്കുകയാണ്. ട്രംപും എപ്സ്റ്റീനും ടൈറ്റാനിക്കിലെ ജാക്കിൻ്റേയും റോസിന്റേയും പോസിൽ നിൽക്കുന്ന ശിൽപ്പമാണ് പരി​ഹാസ രൂപേണ സ്ഥാപിച്ചിരിക്കുന്നത്. ‘സീക്രട്ട് ഹാൻഡ്‌ഷേക്ക്’ എന്ന കലാകാരന്മാരുടെ കൂട്ടായ്മയാണ് ഈ പരിഹാസ സൃഷ്ടിക്ക് പിന്നിൽ.

Also read: ലെബനനിലുടനീളം ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ; 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

അധികാര ഇടനാഴികളിലെ അവിശുദ്ധ കൂട്ടുകെട്ടുകളെ പരിഹസിക്കാനാണ് തങ്ങൾ ഇത്തരമൊരു ശില്പം ഒരുക്കിയതെന്ന് ഇവർ പറയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ട്രംപ് നടത്തിയ വാ​ഗ്ദാനമാണ് പിന്നീട് തിരിച്ചടിയായത്. എപ്സിറ്റീൻ ഫയൽസ് പുറത്ത് വിടുമെന്നായിരുന്നു അന്നത്തെ വാ​ഗ്ദാനം. വലിയ വെളിപ്പെടുത്തലുകളും ട്രംപിനെതിരെ ഫയലുകൾ പുറത്ത് വന്നതോടെ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News