ICC ടൂർണമെന്റിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ സമ്മാനത്തുക

വനിതാ ക്രിക്കറ്റില്‍ ചരിത്ര പ്രഖ്യാപനവുമായി ഐസിസി. ഇനി മുതല്‍ പുരുഷ, വനിതാ ക്രിക്കറ്റുകളില്‍ ഐസിസി ടൂർണമെന്‍റുകളില്‍ ഒരേ സമ്മാനത്തുകയായിരിക്കും നല്‍കുക. 2030ഓടെയാവും പ്രഖ്യാപനം പൂർണമായും നിലവില്‍ വരിക. ദക്ഷിണാഫ്രിക്കയിലെ ഡർബനില്‍ ചേർന്ന ഐസിസി വാർഷിക യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. ഐസിസി ടൂർണമെന്‍റുകളില്‍ ചാമ്പ്യന്‍മാർക്ക് പുറമെ ഒരോ സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന പുരുഷ, വനിതാ ടീമുകള്‍ക്കും തുല്യമായ തുക ലഭിക്കും. ഓരോ മത്സരത്തിനും ലഭിക്കുന്ന പ്രതിഫലവും തുല്യമായിരിക്കും. പുരുഷ, വനിതാ ക്രിക്കറ്റുകളിലെ അസമത്വം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഐസിസിയുടെ പുതിയ നീക്കം

Also Read: പ്രണവും ധ്യാനും നിവിനും കൂടെ വൻ താരനിരയും; വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങുന്നു ‘വർഷങ്ങൾക്കുശേഷം’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News