
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യൂറോളജി വിഭാഗത്തിൽ വകുപ്പ് മേധാവിയുടെ നേതൃത്വത്തിലുള്ള യൂണിറ്റ് ഒന്നിലെ ശസ്ത്രക്രിയകൾ തുടരും.
കഴിഞ്ഞദിവസം യൂണിറ്റ് ഒന്നിന്റെ ശസ്ത്രക്രിയാദിനത്തിൽ ഒരു ഇ എം എസ് ലിത്തോക്ലാസ്റ്റ് എന്ന ഉപകരണത്തിൽ ഉപയോഗിക്കുന്ന പ്രോബ് കേടായതിനെ തുടർന്ന് മുടങ്ങിയിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഇടപെട്ട് പ്രോബ് എത്തിക്കുന്നതിന് നിർദ്ദേശം നൽകി.
എന്നാൽ ശസ്ത്രക്രിയാ ഉപകരണം കേടായെന്ന ആരോപണം ഉയർന്നതിൻ്റെ അടുത്ത ദിവസം യൂറോളജി വിഭാഗത്തിലെ മറ്റൊരു യൂണിറ്റിൽ ഇത്തരം ശസ്ത്രക്രിയകൾ നടന്നിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here