‘സനാതന ധര്‍മം മലേറിയയും ഡെങ്കിപ്പനിയും പോലെ; ഉന്മൂലനം ചെയ്യണം’: ഉദയനിധി സ്റ്റാലിന്‍

സനാതന ധര്‍മത്തെ എതിര്‍ക്കുകയല്ല വേണ്ടെന്നും മലേറിയയും ഡെങ്കിപ്പനിയും പോലെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും തമിഴ്‌നാട് യുവജനക്ഷേമ കായിക വികസന വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന്‍. കുറച്ച് കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അത് ഇല്ലാതാക്കുകയാണ് വേണ്ടതെന്നും ഉദയനിധി പറഞ്ഞു.

also read- ‘പുതുപ്പള്ളിയില്‍ എ കെ ആന്റണി പോലും രാഷ്ട്രീയം പറഞ്ഞില്ല; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും പറയാന്‍ സഹതാപം മാത്രം’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഡെങ്കി, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിര്‍ക്കാനാവില്ല. അത് നമ്മള്‍ ഇല്ലാതാക്കണം. അങ്ങനെയാണ് സനാതനയെ ഉന്മൂലനം ചെയ്യേണ്ടതെന്നും ഉദയനിധി പറഞ്ഞു. അതിനിടെ ഉദയനിധിയുടെ പരാമര്‍ശത്തിനെതിരെ ബി ജെ പി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ രംഗത്തുവന്നു. ഭാരതത്തിലെ 80 ശതമാനം ജനങ്ങളെയും വംശഹത്യയ്ക്ക് പ്രേരിപ്പിക്കുകയാണ് ഉദയനിധിയെന്നായിരുന്നു അമിത് മാളവ്യയുടെ പ്രതികരണം. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

also read- ‘നോണ്‍ ബിജെപി സ്റ്റേറ്റുകളെ കേന്ദ്രം അവഗണിക്കുന്നു; കേരളത്തിന് പണം നല്‍കുന്നില്ലായെന്നത് യാഥാര്‍ത്ഥ്യം’: കെ മുരളീധരന്‍ എംപി

എന്നാല്‍, താന്‍ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തിട്ടില്ലെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. താന്‍ പറഞ്ഞ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നു. അതിന്റെ പേരില്‍ നിയമനടപടികള്‍ നേരിടാനും തയ്യാറാണ്. കാവി ഭീഷണികള്‍ക്ക് മുന്നില്‍ തലകുനിക്കില്ല. സനാതന ധര്‍മത്തിന്റെ മോശം വശങ്ങള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് താന്‍ സംസാരിച്ചത്. ഇന്നും നാളെയും എന്നേക്കും ഇത് പറഞ്ഞുകൊണ്ടിരിക്കുമെന്നും ഉദയനിധി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here