എറണാകുളത്ത് രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു; ദാരുണസംഭവം ആറാട്ടുകടവിലെ ആഴമേറിയ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയപ്പോൾ

Drowning

എറണാകുളം മഞ്ഞുമ്മല്‍ ആറാട്ടുകടവില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. ഇടുക്കി തൂക്കുപാലം സ്വദേശികളായ വിബിന്‍, അഭിജിത്ത് എന്നിവരാണ് മരിച്ചത്. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.

Read Also: മനോരോഗിയായിരുന്നെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു, ഒറ്റപ്പെടുത്തി; അമ്പിളി ആത്മഹത്യ ചെയ്തത് സഹപാഠികളുടെയും ഹോസ്റ്റൽ വാർഡന്റെയും മാനസിക പീഡനത്തെ തുടർന്നെന്ന് കുടുംബം

ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം. അഞ്ച് പേര്‍ അടങ്ങിയ സംഘം ആറാട്ടുകടവിലെ ആഴമേറിയ ഭാഗത്ത് കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. അടിയൊഴുക്ക് ഉണ്ടായതിനാല്‍ വിബിനും അഭിജിത്തും ഒഴുക്കില്‍പെട്ടു.

Read Also: ബോണക്കാട് ഉള്‍ക്കാട്ടില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കന്യാകുമാരി സ്വദേശി

കൂടെയുണ്ടായിരുന്നവരുടെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാര്‍ കുട്ടികളെ രക്ഷപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും സാധിച്ചില്ല. തുടര്‍ന്ന്
പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് ഇവരുടെയും മൃതദേഹം ലഭിച്ചത്. സ്‌കേറ്റിങ് ഇന്‌സ്ട്രക്ടര്‍മാരായി ജോലി ചെയ്യുന്നവരാണ് ഇവര്‍. തുടര്‍ നടപടികള്‍ക്കായി മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Key words: Drowning death, kalamassery

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News