
കാനറിപ്പടയെ പിടിച്ചു കെട്ടിയ നോർവെ, ലോക ഫുട്ബോൾ പ്രേമികളുടെ ഹൃദയത്തെ പിടിച്ചു കെട്ടിയ നോർവെ, ഈ കഴിഞ്ഞ മത്സരത്തിൽ നോർവെയെ ലക്ഷങ്ങളുടെ ഹൃദയത്തിലെത്തിച്ച ഒരേ ഒരു പേര് എർലിങ് ഹാളണ്ട്. എതിരാളികളുടെ ഗോൾ വലത്തിലേക്ക് ഇരട്ട ഗോളുകൾ വീഴ്ത്തിയ ആ 25 കാരൻ. ഫുട്ബോൾ ലോകത്തെ തലതൊട്ടപ്പന്മരായ ബ്രസീലിനെപ്പോലും വിറപ്പിച്ച ആ പേര് കേട്ട് തുടങ്ങിയിട്ട് അധിക നാളുകളായില്ല.
തൻ്റെ ലോകകപ്പ് അരങ്ങേറ്റത്തിൽ തന്നെ മെസിക്കും എംബാപ്പേയ്ക്കുമൊപ്പം ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ എത്തിയ ഹാളണ്ട് മറികടന്നത് മറ്റൊരു സുപ്രധാന റെക്കോർഡ് കൂടിയായിരുന്നു. ആദ്യ നാലു മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ എന്ന റെക്കോർഡ്. ഈ റെക്കോർഡിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 1970-ൽ ജർമ്മനിയുടെ ഗെർഡ് മുള്ളർക്ക് ശേഷം ഇത് കൈവരിക്കുന്ന താരം ഹോളണ്ടാണ്. 56 വർഷങ്ങൾക്ക് ശേഷം ചരിത്രം തിരുത്തിക്കുറിച്ച ഫുട്ബോൾ നായകനാണ് ഹോളണ്ട്. 79–ാം മിനിറ്റിലും 90–ാം മിനിറ്റിലുമാണ് ഹോളണ്ട് ബ്രസീലിനെതിരായ സുപ്രധാന ഗോളുകൾ നേടുന്നത്.
Also read: ‘ദൈവത്തിന്‍റെ കാൽ പാദം’; ഇംഗ്ലണ്ടിന് രക്ഷകനായി ജൂഡ് ബെല്ലിങ്ഹാം
രണ്ടും മികച്ച ഗോളുകൾ. 1998 ന് ശേഷം നോർവെ ആദ്യമായാണ് ലോകകപ്പ് കളിക്കുന്നത്. അതുകൊണ്ട് തന്നെ ബ്രസീലിനെതിരെയുള്ള വിജയത്തിന് പൊൻനിലാവിൻ്റെ തിളക്കമുണ്ട്. ഹാളണ്ട് നേടിയ ഇരട്ട ഗോളുകൾക്ക് ആകാശത്തോളമുയരമുണ്ട്. ബ്രസീലിൻ്റെ ഉരുക്ക് കോട്ടകൾ തകർത്ത് പാഞ്ഞടുത്തത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

