യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാലണ്ട് സ്വന്തമാക്കി

യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാലണ്ട്. ലയണല്‍ മെസിയെയും കെവിന്‍ ഡിബ്രുയ്‌നെയും പിന്തള്ളിയാണ് ഹാലണ്ടിന്റെ ഈ നേട്ടം.കഴിഞ്ഞ സീസണില്‍ സിറ്റിക്കായി നടത്തിയ മികച്ച പ്രകടനമാണ് എര്‍ലിങ് ഹാലണ്ടിന് പുരസ്‌കാരം നേടി കൊടുത്തത്.

ALSO READ:മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പുതുപ്പള്ളിയിൽ

വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ 53 മത്സരങ്ങളില്‍ നിന്നായി 52 ഗോളുകളായിരുന്നു താരം നേടിയത്.മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗ്വാര്‍ഡിയോളയാണ് മികച്ച പരിശീലകന്‍. സ്‌പെയിനിന്റെ ഐത്താനോ ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം.

ALSO READ:സീരിയൽ നടി അപർണ തൂങ്ങിമരിച്ച നിലയിൽ

കഴിഞ്ഞ ദിവസം പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്റെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും നോര്‍വീജിയന്‍ താരം എര്‍ലിങ് ഹാലണ്ട് നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here