എറണാകുളത്ത് വല്ല്യച്ഛനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: അമ്മയ്ക്കും മർദനം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

എറണാകുളത്ത് പിതൃ സഹോദരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അമ്മയെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അയ്യപ്പൻകാവ് സ്വദേശി അഭിജിത്ത് പ്രസാദാണ് അമ്മയെ ആക്രമിച്ചത്. വിവാഹത്തെ എതിർത്തതിനെ തുടർന്നായിരുന്നു മർദനമുണ്ടായത്.

അയ്യപ്പൻകാവ് സ്വദേശി അഭിജിത്ത് പ്രസാദിനെ ക‍ഴിഞ്ഞ ദിവസം വല്ല്യച്ഛനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം നോർത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെയാണ് അമ്മയെ തല്ലുന്ന ദൃശ്യങ്ങളും പുറത്തുവന്നത്. മർദനത്തിൽ പരുക്കേറ്റ അമ്മ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ക‍ഴിഞ്ഞ 21ആം തീയതിയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ALSO READ: നഴ്സിങ് വിദ്യാർഥി ആദിത്യന്റെ മരണം: ‘അവസാനമായി അവനെ കാണാൻ കോളേജ് അധികൃതരോട് അപേക്ഷിച്ചെങ്കിലും സമ്മതിച്ചില്ല’, സഹപാഠികള്‍ ബന്ധുക്കൾക്കയച്ച സന്ദേശം പുറത്ത്

ട്രാവൽ ഏജ‍ൻസി നടത്തിപ്പുകാരനാണ് അഭിജിത്ത്. വിവാഹമോചിതയും ഒരു കുഞ്ഞിൻ്റെ അമ്മയുമായ യുവതിയുമായി അഭിജിത്ത് പ്രണയത്തിലായിരുന്നു. ഈ വിവാഹം എതിർത്തതാണ് അഭിജിത്തിനെ പ്രകോപിപ്പിച്ചത്.

ALSO READ: ചാവക്കാട് ഇടിമിന്നലേറ്റ് വീടിന്റെ ചുവർ ഇടിഞ്ഞുവീണു; ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News