എറണാകുളം അങ്കമാലി അതിരൂപതക്ക് സ്വതന്ത്ര ചുമതലയുള്ള ആർച്ച് ബിഷപ്പ്; വത്തിക്കാന് നിർദേശം കൈമാറി

എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആർച്ച് ബിഷപ്പിനെ നിയമിക്കാൻ തീരുമാനം. സീറോ മലബാർ സഭയുടെ പ്രത്യേക സിനഡ് വത്തിക്കാന് നിർദേശം കൈമാറി. പ്രശ്ന പരിഹാരത്തിന് മാർപാപ്പയുടെ പ്രതിനിധിയെ അയയ്ക്കണമെന്നുo സിനഡ് അഭ്യർത്ഥിച്ചു. എന്നാൽ അതിരൂപത വിഭജിക്കില്ലെന്നും സിനഡ് വ്യക്തമാക്കി. സ്വതന്ത്രാധികാര നീക്കം നടപ്പിലായാൽ എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതലയുള്ള കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പദവി നഷ്ടപ്പെടാനും സാധ്യതയേറും.

ജനാഭിമുഖകുർബാന അർപ്പിക്കില്ല എന്നു ബസിലിക്ക വികാരിയും കൈക്കാരന്മാരും നൽകിയ ഉറപ്പിന്മേലാണു ദേവാലയം തുറക്കുന്നതെന്ന് സിനഡ് വ്യക്തമാക്കി. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരേ കാനൻ നിയമമനുസരിച്ചുള്ള നടപടികൾ സ്വീകരിക്കും. ഏകീകൃത കുർബാനയർപ്പണരീതി യാതൊരു മാറ്റവുമില്ലാതെ തുടരും. എറണാകുളം-അങ്കമാലി അതിരൂപതയെ വിഭജിക്കാനോ അതിരൂപതയുടെ ഭൂമിശാസ്ത്രപരമായ അതിർത്തികൾ പുനഃക്രമീകരിക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും സിനഡ് വ്യക്തമാക്കി. സിനഡ് തീരുമാനം വത്തിക്കാന്‍റെ അനുമതിക്കായി സമര്‍പ്പിച്ചു.

Also Read: എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറക്കുന്നതില്‍ അനിശ്ചിതത്വം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here