എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം: മേജര്‍ ആര്‍ച്ച് ബിഷപ്പ്

ഏകീകൃത കുര്‍ബാന അര്‍പ്പണത്തിന് വൈദികര്‍ തയ്യാറാകണമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ്. എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്കാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ നിര്‍ദേശം.

ALSO READ:സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ നടന്ന മോഷണം, പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി

ഏകീകൃത കുര്‍ബാന അര്‍പ്പണം സമയബന്ധിതമായി ആരംഭിക്കാന്‍ കര്‍മ്മപദ്ധതി തയാറാക്കണമെന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്കും ആര്‍ച്ച് ബിഷപ്പ് നിര്‍ദേശം നല്‍കി. ഈ മാസം 25നകം കര്‍മ്മപദ്ധതി സമര്‍പ്പിക്കണം.

ALSO READ:കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് കണ്ണിന് പരിക്കേറ്റ സംഭവം; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സഭാ നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ വൈദികര്‍ക്ക് അയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ 19ന് ആലുവയില്‍ വിളിച്ചുചേര്‍ത്ത വൈദികരുടെ യോഗത്തില്‍ കത്ത് കൈമാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News