ഏകീകൃത കുര്‍ബാന തര്‍ക്കം; സീറോ മലബാര്‍ സഭ പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ വിമതവിഭാഗത്തിന്റെ പ്രതിഷേധം

സീറോ മലബാര്‍ സഭ പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. പള്ളികളില്‍ സര്‍ക്കുലര്‍ കത്തിച്ചും ചവറ്റുകൊട്ടയിലിട്ടും വിമത വിഭാഗം പ്രതിഷേധിച്ചപ്പോള്‍ ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്ന വിഭാഗം സര്‍ക്കുലര്‍ പരസ്യമായി വായിച്ചു. ഇതോടെ കുര്‍ബാന തര്‍ക്കത്തില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി.

ALSO READ:സംസ്ഥാനത്തെ ആദ്യ എഐ തട്ടിപ്പ് കേസ്; പ്രധാന പ്രതി പിടിയില്‍

ഒരു ഇടവേളക്കുശേഷം അങ്കമാലി അതിരൂപതയിലേ കുര്‍ബാന തര്‍ക്കം വീണ്ടും സംഘര്‍ഷ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. സീറോ മലബാര്‍ സഭ പുറത്തിറക്കിയ സര്‍ക്കുലര്‍ ഇന്ന് മുഴുവന്‍ പള്ളികളിലും വായിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ വിമത വിഭാഗം
സര്‍ക്കുലര്‍ കത്തിച്ചും കീറി കീറിചവറ്റുകൊട്ടയിലിട്ടും പ്രതിഷേധിച്ചു. ഏകീകൃത കുര്‍ബാന നിര്‍ബന്ധമക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമന്ന് വിമത വിഭാഗം ആവശ്യപ്പെട്ടു.

ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ സര്‍ക്കുലര്‍ വായിച്ചത് സംഘര്‍ഷത്തിന് വഴിയൊരുക്കി. ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിക്ക് മുന്നിലാണ് വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷമായുണ്ടായത്. തുടര്‍ന്ന് പൊലീസ് വലയത്തില്‍ വിശ്വാസികള്‍ സര്‍ക്കുലര്‍ വായിച്ചു. ജൂലൈ 3 മുതല്‍ അങ്കമാലി അതിരൂപതയിലെ മുഴുവന്‍ പള്ളികളിലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമെന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശം നല്‍കിയത്. കുര്‍ബാന അര്‍പ്പിക്കാത്ത വൈദികരെ പുറത്താക്കുമെന്നും നിര്‍ദ്ദേശമുണ്ട്. ഈ സര്‍ക്കുലറിനെതിരെയാണ് ഇപ്പോള്‍ വീണ്ടും പ്രതിഷേധം ശക്തമാകുന്നത്.

ALSO READ:സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News