
സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ എറണാകുളത്തെ കോൺഗ്രസിൽ പൊട്ടിത്തെറി. മോഹിച്ച സീറ്റ് കിട്ടാത്തതിൽ പ്രതിഷേധത്തിലാണ് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയും ദീപ്തി മേരി വർഗീസും. സീറ്റ് നിഷേധിച്ചതിന് പിന്നിൽ ചിലരുടെ വ്യക്തി താത്പര്യമുണ്ടെന്ന് എൽദോസ് കുന്നപ്പള്ളി ആരോപിച്ചു.
സീറ്റ നിഷേധിക്കപ്പെട്ടതിൽ ദീപ്തി മേരി വർഗീസ് ഇതുവരെയും പരസ്യമായി പ്രതികരിച്ചിട്ടില്ല. കൊച്ചിയിൽ സീറ്റ് നൽകുമെന്നാണ് ദീപ്തി മേരി വർഗീസ് പ്രതീക്ഷിച്ചിരുന്നെങ്കിലും മുഹമ്മദ് ഷിയാസിനാണ് സ്ഥാനാർഥിത്വം നൽകിയത്. ദീപ്തി മേരി വർഗീസും മുഹമ്മദ് ഷിയാസും സ്ഥാനാർത്ഥി പട്ടിക പുറത്തുവരുന്നതിന് മുൻപ് തന്നെ അവരവരുടെ പോസ്റ്ററടിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ഇത് വിവാദമാവുകയും ചെയ്തിരുന്നു.
ALSO READ: മോഹഭംഗ മനസ്സിലേ…! സീറ്റ് കിട്ടാത്തതിൽ നിരാശ പ്രകടിപ്പിച്ച് എൽദോസ് കുന്നപ്പിള്ളി
അതേസമയം സ്വതന്ത്രനായി മത്സരിക്കാൻ ഇറങ്ങുമോ എന്ന കാര്യം എൽദോസ് കുന്നപ്പിള്ളി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കണ്ണൂരിൽ കെ സുധാകരനും സീറ്റ് ലഭിച്ചിട്ടില്ല. ടി ഒ മോഹനൻ ആണ് കണ്ണൂരിൽ പകരം സ്ഥാനാർഥി. തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ ആണ് കോൺഗ്രസ് സ്ഥാനാർഥി. തൃക്കരിപ്പൂരിന് സന്ദീപ് വാര്യരെ വേണ്ടെന്ന് കാട്ടി കാസർഗോഡ് ഡിസിസി പ്രസിഡൻ്റ് കെപിസിസിക്ക് കത്ത് നൽകിയെങ്കിലും ഇത് നിഷേധിച്ചുകൊണ്ടാണ് സ്ഥാനാർഥിത്വം നൽകിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

