
എറണാകുളം ജില്ലാ ജയിലിൽ പ്രതികൾ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ തല്ലിയൊടിച്ചു. കാക്കനാട് ജില്ലാ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അഖിൽ മോഹനെയാണ് ആക്രമിച്ചത്.
മോഷണക്കേസ് പ്രതികളായ അഖിൽ ഗണേഷ്, അജിത്ത് ഗണേഷ് എന്നിവരാണ് ആക്രമിച്ചത്. സെല്ലിനകത്ത് ബഹളം വച്ചത് ചോദ്യം ചെയ്തതിനാണ് പൊലീസിനെ മർദ്ദിച്ചത്.
ALSO READ: സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി കൈരളി ടിവി സന്ദർശിച്ചു
അമ്പലമുകൾ പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികളാണ് അഖിലും അജിത്തും. എപിഒ അഖിൽ മോഹനനെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ENGLISH NEWS SUMMARY: The accused in the Ernakulam District Jail broke the hand of a police officer. The attacker was Akhil Mohan, an assistant prison officer at the Kakkanad District Jail. The attackers were Akhil Ganesh and Ajith Ganesh, accused in a theft case. The police were beaten up for questioning them for creating a ruckus inside the cell.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here