കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരളം നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി എറണാകുളം ജില്ലയും

കേരളത്തിനെ സാമ്പത്തികമായി ഞെരുക്കി തകർക്കാൻ ഉള്ള കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി എറണാകുളം ജില്ലയും.എൽഡിഎഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 156 കേന്ദ്രങ്ങളിൽ ബഹുജന സദസ് നടത്തി. എറണാകുളം മണ്ഡലത്തിൽ നടന്ന ഐക്യദാർഢ്യ സദസ് കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ഭരണഘടനയെ തകർക്കാൻ ഉള്ള കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരായ ചെറുത്ത് നിൽപ്പാണ് ദില്ലിയിലെ ഐതിഹാസിക സമരമെന്നും കേന്ദ്രത്തിന്റെ നയങ്ങൾ ഇടതുപക്ഷത്തെ ഇല്ലാതാക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണെന്നും എം അനിൽകുമാർ പറഞ്ഞു.

ALSO READ: ജഗന്‍ മോഹന് തിരിച്ചടി, ചന്ദ്രബാബു നായിഡു തിരിച്ചുവരും; സര്‍വേ റിപ്പോര്‍ട്ട് ഇങ്ങനെ

അതേസമയം കേരളം ദില്ലിയില്‍ നടത്തിയ പ്രതിഷേധം അക്ഷരാര്‍ത്ഥത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരായ ദേശീയ സമരപ്രഖ്യാപനമായി മാറി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, തമിഴ്നാട് മന്ത്രി പിടിആര്‍, കബില്‍ സിബല്‍ അടക്കം പ്രതിപക്ഷ നേതാക്കള്‍ അണിനിരന്ന പ്രതിഷേധ സദസ് ചരിത്രപരമായ പോരാട്ടത്തിനാണ് വേദിയായത്.

സമര പോരാട്ടത്തിന്റെ ചരിത്ര നിമിഷങ്ങള്‍ക്ക് വേദിയാകുകയായിരുന്നു രാജ്യതലസ്ഥാനം. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കേരളം പ്രഖ്യാപിച്ച സമരത്തിന്റെ അലയൊലികള്‍ രാജ്യമാകെ വീശിയടിച്ചതാണ് പ്രതിഷേധ സദസില്‍ കാണാനായത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ, ഡി എം കെ മന്ത്രി പളനിവേല്‍ ത്യാഗരാജന്‍, കപില്‍ സിബല്‍ അടക്കം ദേശീയ പ്രതിപക്ഷ നേതാക്കള്‍ കേരളത്തിന് പിന്തുണയുമായി എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News