എറണാകുളത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന മുഖ്യകണ്ണി പിടിയിൽ

crime news

എറണാകുളത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന മുഖ്യകണ്ണി പിടിയിൽ. അസം സ്വദേശി റബിൻ മണ്ഡൽ ആണ് പിടിയിലായത്.

ഭായി കോളനിയിൽ നിന്നും കഴിഞ്ഞ ദിവസമാണ് ഇയാളെ പിടികൂടിയത്. 9 കിലോയിലധികം കഞ്ചാവും പിടികൂടി. താമസ സ്ഥലത്ത് പ്ലാസ്റ്റിക്ക് ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

ALSO READ; മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ; ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

അതേസമയം ഓപ്പറേഷന്‍ ഡി- ഹണ്ടിന്റെ ഭാഗമായി മാര്‍ച്ച് 24ന് മാത്രം സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,597 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതായി കേരള പൊലീസ് അറിയിച്ചു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 162 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 167 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം ഡി എം എ (0.224 ഗ്രാം), കഞ്ചാവ് (3.181 കി.ഗ്രാം), കഞ്ചാവ് ബീഡി (111 എണ്ണം) എന്നിവ പിടികൂടി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali