എറണാകുളത്ത് പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി; സ്കൂളിൽ ചേർന്നു പഠിക്കാൻ കേരളത്തിലെത്തിയത് രണ്ടാഴ്ച മുൻപ്

എറണാകുളത്ത് പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി. അസം സ്വദേശിനിയായ അങ്കിത കൊയിറിയയെ ആണ് കാണാതായത്. 15 വയസുകാരിയാണ് പെൺകുട്ടി. സഹോദരിക്കൊപ്പം തൈക്കൂടത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു കുട്ടി. സ്കൂളിൽ ചേർന്നു പഠിക്കാനായി രണ്ടാഴ്ച മുൻപാണ് കേരളത്തിൽ എത്തിയത്. സഹോദരിയും ഭർത്താവും 20ന് രാത്രി ഏഴോടെ ജോലിക്കു പോയി തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടി വീട്ടിലില്ലെന്ന് അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

ALSO READ: ക്വാറികള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍: ഉത്തരവ് അടിയന്തരമായി പിന്‍വലിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്റെ നിര്‍ദേശം

ENGLISH SUMMARY: A girl has been reported missing in Ernakulam. The missing person is Ankita Koiriya, a native of Assam. The girl is 15 years old. he had come to Kerala two weeks ago to join school. The sister and her husband returned from work at 7 pm on the 20th and found that the girl was not at home. The police have started an investigation based on CCTV footage.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali