എറണാകുളം പിറവത്ത് പുഴയിൽ യുവതിയുടെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങൾ കണ്ടെത്തി

എറണാകുളം പിറവത്ത് 35 വയസ്സോളം പ്രായമുള്ള യുവതിയുടെയും കുഞ്ഞിൻ്റെയും മൃതദേഹങ്ങൾ കണ്ടെത്തി. പിറവം മുളക്കുളത്ത് വൈകിട്ട് ആറു മണിയോടെ ആയിരുന്നു സംഭവം. മുവാറ്റുപുഴയാറിൽ കളമ്പൂർ പാലത്തിന് താഴെ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

35 വയസ്സോളം പ്രായമുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആറാട്ടുകടവ് ഭാഗത്തായി രണ്ടു വയസ്സോളം പ്രായമുള്ള ആൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി. മൃതദേഹങ്ങൾ ഒഴുകി വരുന്നതു കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.

also read; വിലങ്ങാട് വാളൂക്ക് വനത്തിൽ യുവാക്കൾ കുടുങ്ങിയതായി സംശയം

മൃതദേഹങ്ങൾ തിരിച്ചറിയാൻ പിറവം പോലീസ് അന്വേഷണം തുടരുകയാണ്. സമീപ പ്രദേശങ്ങളിൽ നിന്നും ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News