ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതി അസഫാക്ക് ആലം കുറ്റക്കാരനെന്ന് കോടതി

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ പ്രതി കുറ്റക്കാരൻ തന്നെയെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ 16 വകുപ്പുകളും നിലനിൽക്കും. ശിക്ഷാ വിധി വ്യാഴാഴ്ച.

Also Read; ആളാവാന്‍ വരരുത്…അവരോട് പുറത്തുപോകാന്‍ പറ; മാധ്യമ പ്രവര്‍ത്തകയോട് കയര്‍ത്ത് സുരേഷ്‌ഗോപി

പ്രതി നടത്തിയത് സമാനതയില്ലാത്ത ക്രൂരതയെന്നും പ്രതിയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയുടെ മാനസികനില പരിശോധിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ പ്രതിയുടെ മാനസിക നിലയിൽ യാതൊരു കുഴപ്പവുമില്ല എന്ന് പ്രോസിക്യൂഷന്റെ വാദം. ജയിലിൽ വച്ച് പരിശോധിച്ചതിന്റെ റിപ്പോർട്ടുണ്ട്. ഈ മാസം 9 ന് വിധി പ്രഖ്യാപിക്കും. അതിനു മുൻപ് പ്രതിയുടെ മാനസിക ആരോഗ്യ നില പരിശോധന റിപ്പാർട്ട് ഹാജരാക്കണം. ജില്ലാ പ്രൊബേഷണറി ഓഫീസറുടെയും ജയിൽ അധികൃതരുടെയും റിപ്പോർട്ടാണ് ഹാജരാക്കേണ്ടത്.

Also Read; യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News