ചാറ്റ് ജിപിടിക്ക് ചൈനീസ് ബദല്‍, എര്‍ണി !

ടെക് ലോകത്തെ വിപ്ലവമാണ് ചാറ്റ് ജിപിടി നൊടിയിടനേരം കൊണ്ട് എന്തിനും ഏതിനും പുഷ്പം പോലെ ഉത്തരങ്ങള്‍ നല്‍കുന്ന ചാറ്റ് ജിപിടി ഇപ്പോള്‍ത്തന്നെ ഒരുപാട് പേര്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ചാറ്റ്ജിപിടിയെ വെല്ലാന്‍ ചൈനയില്‍നിന്ന് പുതിയൊരു ചാറ്റ്‌ബോട്ട് വന്നിരിക്കുകയാണ്. ബൈഡു എന്ന ചൈനയിലെ ജനപ്രിയ സെര്‍ച്ച് എന്‍ജിന്‍ പുറത്തിറക്കിയ എര്‍ണി എന്ന ചാറ്റ്‌ബോട്ട് ആണ് ഇപ്പോള്‍ താരം.

ചൂടപ്പം പോലെയാണ് എര്‍ണി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം എര്‍ണിയെ അവതരിപ്പിക്കാന്‍ കമ്പനി നിശ്ചയിച്ച പരിപാടിയില്‍ത്തന്നെ ചാറ്റ്‌ബോട്ട് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലൈവായി മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിച്ച പരിപാടിയില്‍ നൊടിയിടനേരം കൊണ്ട് വിവിധ ചോദ്യങ്ങള്‍ക്ക് എര്‍ണി ഉത്തരം നല്‍കി. ചൈനീസിലെ മികച്ച നോവല്‍ ഏതെന്നും അവയുടെ വിവരണങ്ങളും നിമിഷനേരം കൊണ്ടാണ് എര്‍ണി തയ്യാറാക്കിയത്.

കടുകട്ടി കണക്കുകളും എര്‍ണി നിമിഷനേരം കൊണ്ട് ചെയ്തുതീര്‍ത്തു. കണക്ക് ചെയ്യുക മാത്രമല്ല, ചോദ്യത്തില്‍ കണ്ട തെറ്റുകള്‍ തിരുത്തുകയും അവ വിശദീകരിച്ച് കൊടുക്കുകയും ചെയ്തു. എന്നാല്‍ ചിലയിടങ്ങളില്‍ എര്‍ണിക്ക് തെറ്റുകള്‍ പറ്റിയതാണ് റിപ്പോര്‍ട്ടുകളുണ്ട്. ഇംഗ്ലീഷ് ഭാഷയേക്കാള്‍ കൂടുതല്‍ ചൈനീസ് ഭാഷയില്‍ മികവ് കാണിക്കുന്നു എന്നുള്ളതും ലോജിക്കല്‍ തെറ്റുകള്‍ വരുമ്പോള്‍ പരിഹരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നതും പോരായ്മകളായാണ് ടെക് ലോകം കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News