മതസൗഹാര്‍ദത്തിന്റെ നവ്യമായ കാഴ്ചയൊരുക്കി എരുമേലി പേട്ടതുള്ളല്‍

മകരവിളക്കിന് മുന്നോടിയായി ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ നടന്നു. അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളാണ് വിശ്വാസപ്പെരുമയില്‍ പേട്ടതുള്ളിയത്.

അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലായിരുന്നു ആദ്യം. ഉച്ചയ്ക്ക് 12 മണിയോടെ ആകാശത്ത് വട്ടമിട്ട് പറന്ന പരുന്തിനെ ദര്‍ശിച്ച ശേഷമാണ് അമ്പലപ്പുഴ സംഘം പേട്ട തുള്ളി തുടങ്ങിയത്. സമൂഹപെരിയോന്‍ എന്‍ ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലായിരുന്നു പേട്ടതുള്ളല്‍. വാവര് പള്ളിയില്‍ പ്രവേശിച്ച അമ്പലപ്പുഴ സംഘത്തെ ജമാഅത്ത് ഭാരവാഹികള്‍ പുഷ്പവ്യഷ്ടിയോടെയാണ് സ്വീകരിച്ചത്. ജമാഅത്ത് ഭാരവാഹികള്‍ക്ക് ഒപ്പം പള്ളിയെ വലംവെച്ച ശേഷം വാവരുടെ പ്രതിനിധിക്കൊപ്പമാണ് വലിയ അമ്പലത്തിലേക്ക് സംഘം പേട്ടതുള്ളി നീങ്ങി.

READ ALSO:‘അന്നപൂരണി’യുടെ നിർമാണകമ്പനി നിരോധിക്കണമെന്ന് ബിജെപി നേതാവ്

ഉച്ചയ്ക്ക് ശേഷമായിരുന്നു അയ്യപ്പന്റെ പിതൃസ്ഥാനീയരായ ആലങ്ങാട്ട് സംഘത്തിന്റെ പേട്ട തുള്ളല്‍. വാവരുടെ പ്രതിനിധി അമ്പലപ്പുഴ സംഘത്തിനൊപ്പം പോയെന്ന വിശ്വാസത്താല്‍ വാവര്‍ പള്ളിയെ വണങ്ങിയ ശേഷമാണ് ആലങ്ങാട്ട് സംഘം പേട്ട തുള്ളിയത്. കനത്ത വെയിലിലും പേട്ടത്തുളളല്‍ കാണുവാന്‍ നിരവധി ആളുകളാണ് എരുമേലിയില്‍ എത്തിയത്.

READ ALSO:യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ ഡി കാര്‍ഡ് കേസ്; സി ആര്‍ കാര്‍ഡ് ആപ്പ് നിര്‍മ്മിച്ചതിലെ മുഖ്യകണ്ണി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel