എ‍ഴുതാനുള്ള ക‍ഴിവുണ്ടോ ? നിങ്ങള്‍ക്കായിതാ ഉപന്യാസ മത്സരം

പാലക്കാട്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന, പാലക്കാടുകാരായ പ്രവാസികളുടെ ആഗോള സംഘടന ആയ പാലക്കാട് പ്രവാസി സെന്റർ, മദ്യാസക്തി കുറക്കാൻ സഹായിക്കുന്ന പ്രമുഖ ആപ്പ് ആയ “റീഫ്രെയിം ആപ്പി ” നോടു ചേർന്ന് പാലക്കാട്‌ ജില്ലയിലെ സ്കൂളുകളിലെ 9 മുതൽ 12 ക്ലാസ്സ്‌ വരെ ഉള്ള കുട്ടികൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.

ഇതുകൂടാതെ പി പി സി അംഗങ്ങളുടെ കുട്ടികൾക്ക് ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും പങ്കെടുക്കാവുന്നതാണ്.വിശദാമ്ശങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
വിഷയം -“നിങ്ങളുടെ സുഹൃത്തുക്കളിൽ ഒരാൾ മയക്കുമരുന്നിനു ഇരയാക്കപ്പെട്ടു എന്ന് കരുതുക. മാതാപിതാക്കളുടെ തലമുറ എപ്രകാരം പ്രതികരിക്കണം എന്നും, ഇരയാക്കപ്പെട്ടവരെ എങ്ങനെ വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി സഹായിക്കാൻ കഴിയും “.
Essay Topic in English

“Suppose one of your friends has fallen prey to drugs. How do you expect the parental generation to respond, guide, and help bring them back to the mainstream?”
രചനകൾ 400 വാക്കുകളിൽ അധികരിക്കാതെ മലയാളത്തിലോ, ഇംഗ്ലീഷിലോ ആകേണ്ടതാണ്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ രചനകൾ ടൈപ്പ് ചെയ്ത് സ്കൂൾ അധികാരികൾ മുഖേന താഴെ കാണുന്ന മെയിൽ ഐഡി യിലേക്ക് അയക്കേണ്ടതാണ്. കയ്യെഴുത്തു പ്രതികൾ സ്വീകരിക്കുന്നതല്ല .
antidrugmalayalam2025@gmail.com
antidrugenglish2025@gmail.com
രചനകൾ സ്വീകരിക്കുന്ന അവസാന തീയതി -2025 ജൂൺ 30.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News