നിർമിതബുദ്ധിയുടെയും സാങ്കേതിക വിദ്യയുടേയും സാധ്യതകൾ തേടി ETIS 2025: സാങ്കേതികശാസ്ത്ര സർവകലാശാല അന്താരാഷ്ട്ര കോൺഫറൻസ്

ETIS 2025

ഇന്റലിജന്റ് സിസ്റ്റം മേഖലയിലെ പ്രഗത്ഭരായ ഗവേഷകരെയും വിദ്യാർത്ഥികളെയും സംരംഭകരേയും ഒരു വേദിയിൽ കൊണ്ട് വന്ന് എപിജെ അബ്ദുൽ കാലം സാങ്കേതികശാസ്ത്ര സർവകലാശാലയുടെ (കെ.ടി.യു.) ഇന്നലെ ആരംഭിച്ച ത്രിദിന അന്താരഷ്ട്ര കോൺഫറൻസ് തിരുവനന്തപുരം മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിൽ തുടരുന്നു.

സൈബർ സെക്യൂരിറ്റി നെറ്റ്‌വർക്ക് സയൻസ് എന്നിവയിൽ ആഗോള സംഭാവനകൾ നൽകിയിട്ടുള്ള സിഡ്‌നി യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ പ്രൊഫ. ഷൂയി യു, നെറ്റ്‌വർക്ക്-ഓൺ-ചിപ്പ് സിസ്റ്റങ്ങളിലും കമ്പ്യൂട്ടർ ആർക്കിടെക്ചറിലും പ്രശസ്തനായ  ഐഐടി ഗുവാഹത്തിയിലെ  ഡോ. ജോൺ ജോസ് എന്നിവരുടെ പ്ലീനറി ചർച്ചകളും, നാല്പതോളം ടെക്നിക്കൽ പേപ്പർ പ്രസന്റ്റേഷനുകളും, വ്യവസായ പാനലുകലും റിസർച്ച് വർക് ഷോപ്പും ഇന്നലെ കോൺഫറൻസ് വേദിയിൽ നടന്നു.

Also Read: എറണാകുളത്ത് നിരവധി തൊഴിൽ അവസരങ്ങൾ; ഭാരതീയ ചികിത്സാ വകുപ്പിലേക്ക് താത്കാലിക നിയമനം
 
ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട് നടക്കുന്ന ഗവേഷണത്തിൻ്റെ പ്രതിഫലനങ്ങളെക്കുറിച്ചും മൾട്ടി ഡിസിപ്ലിനറി ഗവേഷണത്തിൻ്റെ ആവശ്യകതയെക്കുറിച്ചും സമൂഹത്തിൽ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും സർവകലാശാലയുടെ മുൻ വൈസ് ചാൻസലറും IIM-ലെ പ്രൊഫസറുമായ ഡോ. സജി ഗോപിനാഥിന്റെ ചിന്തോദ്ദീപകമായ പ്രഭാഷണത്തോടെ കോൺഫെറെൻസിന്റെ ഇന്നലത്തെ സെഷനുകൾ സമാപിച്ചു.

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര കോൺഫറൻസ്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപലന്റെ സാന്നിധ്യത്തിൽ നാളെ വൈകുന്നേരം സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News