യൂറോ 24; തുർക്കിക്കെതിരെ പോർച്ചുഗലിന് തകർപ്പൻ ജയം

യൂറോ കപ്പില്‍ പോർച്ചുഗലിന് തകർപ്പൻ ജയം. തുർക്കിയെ എതിരില്ലാതെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. അതേസമയം മത്സരത്തിന്‍റെ 28-ാം മിനിറ്റിൽ തുര്‍ക്കി താരം ഗോള്‍ കീപ്പര്‍ ഓടി വരുന്നത് ശ്രദ്ധിക്കാതെ സ്വന്തം പോസ്റ്റിലേക്ക് പന്തടിച്ചിരുന്നു.

ALSO READ: പാടത്ത് പണിക്കെത്തിയില്ല, തെലങ്കാനയില്‍ ആദിവാസി യുവതിയെ ഉപദ്രവിച്ച് നാലു പേര്‍ പിടിയില്‍

കളിയുടെ തുടക്കത്തില്‍ സെയ്ക്കി സെലിക്കിന്‍റെ ക്രോസില്‍ കെരീം അക്തുര്‍ഗോക്ളുവിന് ലഭിച്ച അവസരം ഗോളാക്കി മാറ്റാതിരുന്നത് തുര്‍ക്കിക്ക് തിരിച്ചടിയായി. ആദ്യ മത്സരത്തില്‍ തുര്‍ക്കി ജോര്‍ജിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു. ക്യാപ്റ്റൻ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇറങ്ങി. അതേസമയം മറ്റൊരു മത്സരത്തിൽ ജോര്‍ജിയയ്ക്കെതിരെ ചെക് റിപ്പബ്ളിക്ക് സമനില നേടി. ഇരുടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്.

ALSO READ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂട് തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News