‘പാരറ്റ് ഫീവർ’ ഭീഷണിയിൽ യൂറോപ്യൻ രാജ്യങ്ങൾ; അഞ്ച് പേർ മരിച്ചു, മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന

‘പാരറ്റ് ഫീവർ’ ഭീഷണിയിൽ യൂറോപ്യൻ രാജ്യങ്ങൾ. രോ​ഗം ബാധിച്ച് അഞ്ച് പേർ മരിച്ചതായി ലോകാരോ​ഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. പക്ഷികളിൽ വരുന്ന ക്ലെമിഡയ വിഭാ​ഗത്തിൽ പെട്ട ബാക്ടീരിയയാണ് ഇതിന് കാരണം. രോഗബാധിതരായ പക്ഷികളിൽ നിന്നുള്ള സ്രവങ്ങളാൽ മലിനമായ പൊടിപടലങ്ങൾ ശ്വസിക്കുന്നതിലൂടെയാണ് മനുഷ്യർക്ക് പാരറ്റ് ഫീവർ പിടിപെടുന്നത്.

ALSO READ: ബൈക്കില്‍ സഞ്ചരിച്ച യുവാവിന് ജെസിബിയുടെ ബക്കറ്റ് തട്ടി ദാരുണാന്ത്യം

ഒരു പക്ഷി കൊത്തിയാലോ പക്ഷിയുടെ കൊക്കും മനുഷ്യന്റെ വായയും തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കം മൂലമോ ആണ് വ്യക്തികൾക്ക്  വരുന്നത്. 2023ലാണ് ഈ രോഗം തിരിച്ചിറിയുന്നത്. രോഗംപിടിപെട്ട പക്ഷികളുമായി ബന്ധം പുലര്‍ത്തുന്നവരിലാണ് ഇപ്പോൾ രോഗം കണ്ടെത്തിയിരിക്കുന്നത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യതയുണ്ടെങ്കിലും അത്തരം കേസുകളൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.

ALSO READ: വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ‘ബ്ലാങ്കാണ്’..! ; ട്രോളോട് ട്രോളുമായി സോഷ്യല്‍ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News