ആര് പറഞ്ഞു ഇലക്ട്രിക് വാഹനങ്ങൾക്ക് ബാറ്ററി ആയുസ്സ് കുറവാണെന്ന്; ഡീസൽ, പെട്രോൾ എൻജിനേക്കാൾ കൂടുതലെന്ന് പഠനം

വിപണിയിൽ ട്രെൻഡിങ് ആണ് വിവിധ കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങൾ. പ്രമുഖ വാഹന കമ്പനികൾ ഇ വി കൾ ഇറക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എന്നാൽ ഇവയുടെ ബാറ്ററികളുടെ ആയുസ്സിനെ കുറിച്ച് നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. ഗുണമേന്മ കുറയുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും ആശങ്കകളുമൊക്കെ ഇന്ന് സജീവമാണ്. ബാറ്ററികൾക്ക് കുറഞ്ഞ ആയുസ്സേയുള്ളൂ എന്നും ഏതാനും വർഷങ്ങളിൽ കൂടുതൽ നിലനിൽക്കില്ലെന്നും തുടങ്ങി പല വാദങ്ങളും പലരുമായിട്ട് നടത്തിയിട്ടുണ്ട്. എന്നാൽ ഈ വാദങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കുന്ന ഒരു പുതിയ പഠനഫലം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

യുകെ ആസ്ഥാനമായുള്ള വാഹനങ്ങളുടെ ടെലിമാറ്റിക്സ് സേവനങ്ങൾ നൽകുന്ന കമ്പനിയായ ജിയോട്ടാബ് ആണ് പുതിയ പഠന റിപോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്. ഇതനുസരിച്ച് മിക്ക ഇ.വി. ബാറ്ററികൾക്കും കുറഞ്ഞ വാർഷിക ഡീഗ്രേഡേഷനോടുകൂടി 20 വർഷം വരെ നിലനിൽക്കാൻ കഴിയും. ഇത് പല രാജ്യങ്ങളിലേയും പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾ ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ ശരാശരി ആയുസ്സിനേക്കാൾ ആറ് വർഷത്തോളം കൂടുതലാണ് എന്നാണ് തെളിയിക്കുന്നത്. പതിനായിരത്തിലധികം ഇവികളെ വിശകലനം ചെയ്തതിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്.

ALSO READ: കേരളമണ്ണിലേക്ക് എംപിവി എത്തി; ഹൈക്രോസിന്റെ എക്‌സ്‌ക്ലുസീവ് എഡിഷന്‍ സ്വന്തമാക്കി വിജയ രാഘവൻ

ഇന്ത്യയിൽ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ കാറുകളും 10 വർഷത്തിൽ കൂടുതലുള്ള ഡീസൽ കാറുകളും അവയുടെ ആദ്യ കാലാവധി കഴിഞ്ഞവയാണെന്നാണ് കണക്കാക്കുന്നത്. എന്നാൽ വീണ്ടും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളാണ് ഈ ഇന്റേണല്‍ കംബസ്റ്റ്യന്‍ എന്‍ജിന്‍ (ഐസ്) വാഹനങ്ങൾ ഉപയോ​ഗിക്കുന്നത്.
ഇ.വി. ബാറ്ററികൾക്ക് ഓരോ വർഷവും ഏകദേശം 1.8 ശതമാനം ഡീഗ്രേഡേഷനാണ് സംഭവിക്കുന്നത്. ഇതിനർഥം ഓരോ വർഷവും അതിന്റെ യഥാർഥ റേഞ്ചിന്റെ 1.8 ശതമാനം നഷ്ടപ്പെടുമെന്നാണ്. 20 വർഷങ്ങൾക്ക് ശേഷം, കാര്യമായ തകരാറുകൾ ഒന്നും സംഭവിച്ചില്ലെങ്കിൽ, ഉപഭോക്താവിന് അപ്പോഴും ഒരു ഇ.വി.യുടെ യഥാർഥ റേഞ്ചിന്റെ 64 ശതമാനം ഉപയോഗിക്കാൻ കഴിയും. എന്നാൽ ഹൈ-വോൾട്ടേജ് ഇ.വി. ബാറ്ററികൾക്ക് തകരാർ സംഭവിക്കുന്നുണ്ട്. എന്നാൽ തകരാർ നിരക്ക് സ്ഥിതിവിവരക്കണക്കനുസരിച്ച് ചെറുതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News