കുറഞ്ഞവിലയിൽ സ്വന്തമാക്കാം ഇവി സ്കൂട്ടർ; വൻ ഓഫറുമായി കമ്പനി

കുറഞ്ഞ വില നൽകി ഇലക്ട്രിക് ടൂവീലർ നിർമാതാക്കളായ ഐവൂമി എനർജി ഗംഭീര വിലക്കുറവാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മുഴുവൻ ശ്രേണിയിലും 10,000 രൂപ വരെ ഡിസ്കൌണ്ടാണ് കമ്പനി നൽകുന്നത്.മാർച്ച് 31 വരെയാണ് ഓഫറുകൾ. പ്രീമിയം ജീത്ത് X മോഡലിൽ 10,000 രൂപയും S1, S1 2.0 എന്നിവയിൽ 5,000 രൂപയും ഉപഭോക്താക്കൾക്ക് ലഭിക്കും.

ALSO READ: തൃശൂരിൽ രണ്ടു വയസുകാരൻ ഒഴുക്കിൽപെട്ട് മരിച്ചു

നേരത്തെ 99,999 രൂപയ്ക്ക് വിപണിയിൽ എത്തിയിരുന്ന ഐവൂമി ജീത്ത് X ഇപ്പോൾ 89,999 രൂപയ്ക്ക് വാങ്ങിക്കാം. 10,000 രൂപയാണ് കമ്പനി വെട്ടിക്കുറച്ചിരിക്കുകയാണ്. ഈ സ്‌കൂട്ടർ ഇവി വിപണിയിലെ ഏറ്റവും സുഖപ്രദമായ സീറ്റ് വാഗ്ദാനം ചെയ്യുന്നുവെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്. ഇത് യാത്രയ്ക്കിടെ മികച്ച സുഖവും സൗകര്യവും ഉറപ്പാക്കുന്ന കാര്യമാണ്.

നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകൾക്കൊപ്പം 5 കളർ ഓപ്ഷനുകളിലും ഇലക്ട്രിക് സ്കൂട്ടർ ലഭ്യമാണ്.100 ശതമാനവും ഇന്ത്യയിൽ നിർമാണം പൂർത്തിയാക്കിയ മോഡൽ കൂടിയാണിത്.ദൈർഘ്യമേറിയ ബാറ്ററി ലൈഫ്, വലിയ സീറ്റുകൾ, 12 ഇഞ്ച് വീലുകൾ തുടങ്ങിയ ഫീച്ചറുകൾ എന്നിവയെല്ലാണ് വെറും 89,999 രൂപയ്ക്ക് ലഭിക്കുന്നത്. റൈഡര്‍ മോഡില്‍ 90 കിലോമീറ്ററിലധികം റേഞ്ചും ഇക്കോ മോഡില്‍ 100 കിലോമീറ്ററിലധികം റേഞ്ചും ജീത്ത് X ഇവിക്ക് ലഭിക്കും.

ഐവൂമിയുടെ S1 സ്‌കൂട്ടറിന് ഇപ്പോൾ 5,000 രൂപയാണ് ഓഫറിന്റെ ഭാഗമായി കുറച്ചിരിക്കുന്നത്. ഇപ്പോൾ 79,999 രൂപയുടെ എക്സ്ഷോറൂം വിലയ്ക്ക് ഈ മോഡൽ സ്വന്തമാക്കാം. ഒറ്റ ചാർജിൽ 120 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ പരമാവധി 57 കിലോമീറ്റർ വേഗതയും ഐവൂമിയുടെ S1 ഇലക്ട്രിക് സ്‌കൂട്ടറിന് വാഗ്ദാനം ചെയ്യുന്നു. 2 മണിക്കൂറിനുള്ളിൽ ബാറ്ററി 0 മുതൽ 50 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും.

ALSO READ: നാല് ദിവസം കൊണ്ട് 31 കോടി കളക്ഷന്‍; ജനഹൃദയങ്ങള്‍ ഏറ്റെടുത്ത് ഭ്രമയുഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News