
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഉർവശി. ഹാസ്യ കഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളും നടിയുടെ കൈയ്യിൽ ഭദ്രമാണ്. കൂടെ അഭിനയിക്കുന്ന നടന്മാരെ തന്റെ അഭിനയം കൊണ്ട് പലപ്പോഴും ഞെട്ടിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ പട്ടം അഭിനയത്തിലൂടെ സ്വന്തമാക്കിയ നടിയാണ് ഉർവശി. ഒരു കാലഘട്ടത്തിൽ മലയാള സിനിമയിൽ ഉർവശി നിറഞ്ഞ് നിന്നിരുന്നു.
അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി ശ്രീനിവാസനെ കുറിച്ച് പറഞ്ഞത്ത് വൈറലായിരിക്കുകയാണ്. ഇരുവരും ചേർന്ന് ഒരുപാട് സിനിമകൾ അഭിനയിച്ചിട്ടുണ്ട്. നടൻ എന്നതിന് പുറമെ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ശ്രീനിവാസൻ.
സിനിമയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിവാസനെന്ന് ഉർവശി പറയുന്നു. തന്റെ ഇമേജ് നഷ്ടപ്പെടില്ല എന്ന ആത്മവിശ്വാസം ശ്രീനിവാസനുണ്ടെന്നും അത് തന്നെയാണ് അദ്ദേഹത്തോട് തോന്നുന്ന റെസ്‌പെക്ടും ആരാധനയുമെന്നും ഉർവശി കൂട്ടിച്ചേർത്തു.
Also read: ‘എന്‍ജിനിയറിങ്ങാണ് പഠിച്ചത്, പക്ഷെ എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും അറിയില്ല’: നിവിൻ പോളി
ഉർവശിയുടെ വാക്കുകൾ:
‘ഞാൻ കണ്ടതിൽ, സിനിമയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടൻ. എത്ര താരങ്ങളുണ്ടായാലും വലിയ സ്റ്റാർസിന്റെ പടങ്ങളിൽ അപ്രധാനമായ വേഷങ്ങളിൽ ശ്രീനിയേട്ടൻ അഭിനയിച്ചിട്ടുണ്ട്. അതിന്റെ ആവശ്യമില്ലായിരുന്നു എന്ന് നമുക്ക് തോന്നും.
ഒരു മുത്തശികഥ എന്ന സിനിമയുടെ ക്ലൈമാക്‌സിൽ ഒരു തെറിയും വിളിച്ച് ഒരു സ്ത്രീയുടെ അടിയും കൊള്ളുന്ന ഒരൊറ്റ സീനാണ് ശ്രീനിയേട്ടനുള്ളത്. ശ്രീനിയേട്ടനല്ലാതെ ആ റേഞ്ചിലുള്ള വേറൊരു നടൻ ചിലപ്പോൾ ചെയ്യില്ല. കാരണം അത് ചെയ്തതുകൊണ്ട് തന്റെ ഇമേജ് നഷ്ടപ്പെടില്ല എന്ന ആത്മവിശ്വാസം ശ്രീനിയേട്ടനുണ്ട്. അതാണ് അദ്ദേഹത്തോട് നമുക്ക് തോന്നുന്ന റെസ്‌പെക്ടും ആരാധനയും,’ ഉർവശി പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here