ചായക്കൊപ്പം മലബാര്‍ സ്പെഷ്യല്‍ മുട്ട പത്തിരി ക‍ഴിക്കാം

ചായയ്ക്കൊപ്പം മലബാര്‍ സ്പെഷ്യല്‍ മുട്ട പത്തിരി ക‍ഴിക്കാം. തനി നാടന്‍ മലബാര്‍ സ്പെഷ്യല്‍ മുട്ട പത്തിരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

പച്ചരി – 2 കപ്പ്
മുട്ട – 1
വെള്ളം – ആവശ്യത്തിന്
ചോറ് – കാല്‍ക്കപ്പ്
പപ്പടം – 4
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചേരുവകള്‍ എല്ലാം ഒരുമിച്ച് മിക്‌സിയിലടിച്ച് രണ്ടു മണിക്കൂര്‍ വെയ്ക്കുക.

അതിനുശേഷം ഒരു അപ്പച്ചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ചു രണ്ട് വശയും വേവുന്നതുവരെ ഇടത്തരം തീയില്‍ പൊരിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here