ഉപ്പും എരിവുമുള്ളത് മാത്രമല്ല, നല്ല മധുരമൂറും ഉഴുന്നുവട ട്രൈ ചെയ്താലോ?

ഉപ്പും എരിവുമുള്ളത് മാത്രമല്ല, നല്ല മധുരമൂറും ഉഴുന്നുവട ട്രൈ ചെയ്താലോ ? എങ്ങനെയാണെന്ന് നോക്കിയാലോ ?

ചേരുവകള്‍

ഉഴുന്നു പരിപ്പ്

ശര്‍ക്കര

വെള്ളം

ഏലയ്ക്ക

ഉപ്പ്

എണ്ണ

Also Read : ചോറ് മാത്രമോ ? കറിയുണ്ടാക്കാന്‍ മടിയാണോ ? ഊണിന് ഒരു എളുപ്പവഴി പരീക്ഷിക്കാം

തയ്യാറാക്കുന്ന വിധം

ഉഴുന്നു പരിപ്പ് വെള്ളത്തില്‍ കഴുകി കുതിര്‍ത്തു വെച്ചത് അരച്ചെടുക്കാം.

ആ മാവിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേര്‍ത്തിളക്കാം.

പാത്രം അടുപ്പില്‍ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കുക

അതിലേക്ക് മാവില്‍ നിന്നും കുറച്ചു വീതം എടുത്ത് വടയുടെ ആകൃതിയില്‍ എണ്ണയില്‍ വറുത്തെടുക്കാം.

ഇനി മറ്റൊരു പാത്രം അടുപ്പില്‍ വെക്കുക

അതിലേക്ക് അര കപ്പ് വെള്ളത്തിലേയ്ക്ക് മൂന്ന് കപ്പ് ശര്‍ക്കര പൊടിച്ചതു കൂടി ചേര്‍ത്ത് അലിയിക്കാം.

കാല്‍ ടീസ്പൂണ്‍ ഏലയ്ക്കപ്പൊടി കൂടി ഇതില്‍ ചേര്‍ത്തിളക്കുക

തുടര്‍ന്ന് തീ ഓഫ് ചെയ്യുക

വറുത്തെടുത്ത വട ഈ ശര്‍ക്കര ലായനിയിലേയ്ക്കു ചേര്‍ക്കുക.

ഇത് അഞ്ച് മിനിറ്റ് മാറ്റി വെയ്ക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News